ബെംഗളൂരു: കൊവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ കർണാടകയിൽ പടക്കം നിരോധിച്ച് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. ദീപാവലി ആഘോഷങ്ങൾ മുന്നിൽക്കണ്ടാണ് നിരോധനം. രാജസ്ഥാൻ, ഒഡിഷ, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങൾ നേരത്തെ തന്നെ പടക്കങ്ങൾ നിരോധിച്ചിരുന്നു. കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യത്തെ പടക്കങ്ങളുടെ ഉപയോഗം പ്രതികൂലമായി ബാധിക്കുമെന്ന് കർണാടക ആരോഗ്യ മന്ത്രി കെ സുധാകർ പറഞ്ഞു.
ദീപാവലിക്ക് പടക്കം നിരോധിച്ച് കർണാടക - ബി എസ് യെദ്യൂരപ്പ
കൊവിഡ് വ്യാപനവും ദീപാവലി ആഘോഷങ്ങളും മുന്നിൽ കണ്ടാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്
ദീപാവലിക്ക് പടക്കം നിരോധിച്ച് കർണാടക