ബെംഗളൂരു: കര്‍ണാടകയില്‍ 877 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആറ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു. സംസ്ഥാനത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 9,20,373 ആയി. 12,096 പേര്‍ ഇതുവരെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചു. 1,41,96,065 സാമ്പിളുകള്‍ പരിശോധിച്ചു. ഇതില്‍ വെള്ളിയാഴ്‌ച മാത്രം 1,17,907 സാമ്പിളുകള്‍ പരിശോധിച്ചതായി ആരോഗ്യ വിഭാഗം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,084 പേര്‍ക്ക് രോഗം ഭേദമായി. നിലവില്‍ 11,058 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. ഇതില്‍ 10,869 പേര്‍ ആശുപത്രികളില്‍ ഐസൊലേഷനില്‍ കഴിയുകയാണ്. 189 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
കര്‍ണാടകയില്‍ 877 പുതിയ കൊവിഡ് ബാധിതര്‍
കഴിഞ്ഞ 24 മണിക്കൂറിനിടെ ആറ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു