ബെംഗളൂരു: കർണാടകയിൽ 99 കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1,246 ആയി വർധിച്ചു. സജീവമായ 678 കേസുകളിൽ 666 രോഗികൾ ആശുപത്രികളിൽ ഐസൊലേൺനിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. 12 പേർ ഐസിയുവിലാണ്. 99 പുതിയ കേസുകളിൽ ബെംഗളൂരു നഗരത്തിൽ നിന്ന് 24, മാണ്ഡ്യയിൽ നിന്ന് 17, കലാബുരാഗിയിൽ നിന്ന് പത്ത്, ഉത്തര കന്നഡയിൽ നിന്ന് ഒമ്പത് കേസുകൾ എന്നിവ ഉൾപ്പെടുന്നു.
അടുത്തിടെ കൊവിഡ് കേസുകൾ വർധിച്ചതിനെ തുടർന്ന് ഗുജറാത്ത്, മഹാരാഷ്ട്ര, കേരള, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു എന്ന് കർണാടക സർക്കാർ അറിയിച്ചു. സർക്കാർ അനുവദിക്കുന്ന ബസുകൾ, ഓട്ടോകൾ, ക്യാബുകൾ എന്നിവ പ്രവർത്തിക്കാൻ അനുമതിയുണ്ട്.