ETV Bharat / bharat

പുതിയ മന്ത്രിമാരെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് യെദിയൂരപ്പ; ലിസ്റ്റ് ഇന്ന് ഗവര്‍ണക്ക് കൈമാറും - യെദിയൂരപ്പ സര്‍ക്കാര്‍

16 മന്ത്രിസ്ഥാനങ്ങള്‍ യെദിയൂരപ്പ ഇപ്പോഴും മാറ്റിവച്ചിരിക്കുകയാണ്. ഈ സ്ഥാനങ്ങള്‍ അയോഗ്യരാക്കപ്പെട്ട എംഎല്‍എമാര്‍ തിരിച്ചുവരുമ്പോള്‍ നല്‍കാനുള്ളതാണെന്നാണ് സൂചന.

കര്‍ണാടകയിലെ പുതിയ മന്ത്രിമാരെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് യെദിയൂരപ്പ ; ലിസ്റ്റ് ഇന്ന് ഗവര്‍ണക്ക് കൈമാറും
author img

By

Published : Aug 25, 2019, 8:58 AM IST

ന്യൂ ഡല്‍ഹി: കർണാകയിലെ ബിജെപി മന്ത്രിസഭയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട 17 മന്ത്രിമാരെയും അവരുടെ വകുപ്പുകളും ഉടന്‍ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ. അന്തരിച്ച മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന അരുണ്‍ ജെയ്‌റ്റ്ലിക്ക് അന്തിമോപചാരം അര്‍പ്പിക്കുന്നതിനായി യെദ്യൂരപ്പ ഡല്‍ഹിയിലാണ്. ഇന്ന് സംസ്ഥാനത്തെത്തിയാൽ ഉടൻ പുതിയ ലിസ്റ്റ് ഗവർണർക്ക് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.

ശനിയാഴ്‌ച വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട ലിസ്‌റ്റ് ഗവര്‍ണര്‍ക്ക് നല്‍കാനിരുന്നതാണ്. എന്നാല്‍ ജെയ്‌റ്റ്ലിയുടെ മരണത്തോടനുബന്ധിച്ച് അത് മാറ്റിവയ്ക്കുകയായിരുന്നു. ഇന്ന് ലിസ്റ്റ് കൈമാറുമെന്നും എല്ലാം തയ്യാറാണെന്നും യെദിയൂരപ്പ അറിയിച്ചു. അമിത് ഷായുമായി ഒന്നര മണിക്കൂറോളം താന്‍ സംസാരിച്ചുവെന്നും സംസ്ഥാനത്തെ രാഷ്‌ട്രീയ സാഹചര്യങ്ങള്‍ വിശദ്ധമായി ചര്‍ച്ച ചെയ്‌തുവെന്നും യെദിയൂരപ്പ കൂട്ടിച്ചേര്‍ത്തു. മൂന്നാഴ്‌ച മുമ്പ് അധികാരമേറ്റ യെദിയൂരപ്പ കഴിഞ്ഞ ചൊവ്വാഴ്ചയാണ് 17 മന്ത്രിമാരെക്കൂടി ഉള്‍പ്പെടുത്തി മന്ത്രിസഭ വികസിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്. ആദ്യ മന്ത്രിസഭയില്‍ സ്ഥാനം കിട്ടാത്തവരുടെപ്രതിഷേധം ശക്‌തമായതോടെയാണ് തുടക്കത്തില്‍ത്തന്നെ മന്ത്രിസഭ വികസനം ഉണ്ടായതെന്നാണ് വിവരം.

അതേസമയം 16 മന്ത്രിസ്ഥാനങ്ങള്‍ യെദിയൂരപ്പ ഇപ്പോഴും മാറ്റിവച്ചിരിക്കുകയാണ്. അയോഗ്യരാക്കപ്പെട്ട 17 എംഎല്‍എമാരില്‍ ചിലര്‍ നടപടി പിന്‍വലിക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നതായും വിവരങ്ങളുണ്ട്. അതുകൊണ്ട് തന്നെ ഈ സ്ഥാനങ്ങള്‍ ഇവര്‍ക്ക് മാറ്റി വച്ചിരിക്കുന്നതായാണ് സൂചന. കുമാരസ്വാമി സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപിയെ സഹായിച്ച ചില കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാര്‍ മന്ത്രിസ്ഥാനമാവശ്യപ്പെട്ട് യെദിയൂരപ്പയുടെ മേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. സ്വതന്ത്ര എംഎല്‍എ എച്ച് നാഗേഷിന് ഊര്‍ജ വകുപ്പ് നല്‍കിയേക്കും എന്നാണ് സൂചനകള്‍.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.