ബംഗളൂരു: സർക്കാൽ വെബ്‌സൈറ്റ് ഹാക്ക് ചെയ്‌തതിന് ഇരുപത്തഞ്ചുകാരനെ കർണാടക സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്‌തു. കംപ്യൂട്ടർ സയൻസ് ബിരുദധാരിയായ ശ്രീകൃഷ്‌ണ ഏലിയാസ് ഷ്രീക്കിയാണ് പൊലീസ് പിടിയിലായത്. ഇയാൾ ഓണ്‍ലൈൻ ബിറ്റ് കോയിനും പണത്തിനും വേണ്ടി നിരവധി ഓണ്‍ലൈൻ ഗെയിമുകളും വെബ്സൈറ്റുകളും ഹാക്ക് ചെയ്‌തിട്ടുണ്ടെന്ന് പൊലീസ് കമ്മീഷണർ കമൽ പന്ത് അറിയിച്ചു.
2019ൽ കർണാടക സർക്കാറിന്‍റെ ഇ-പ്രൊക്യൂർമെന്‍റ് സൈറ്റ് ഹാക്ക് ചെയ്‌തതായും പ്രതി പൊലീസിനോട് വെളിപ്പെടുത്തി. 2014 മുതൽ 2017 വരെ നെതർലന്‍റിലായിരുന്ന പ്രതിക്ക് കർണാടകയിലെ ചില മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.