ബെംഗളൂരു: കർണാടകയിലെ രാമനഗര ജില്ലയിൽ ഗ്രാമമേളയ്ക്ക് വ്യാഴാഴ്ച അനുമതി നൽകിയതായി റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് പഞ്ചായത്ത് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു.
പഞ്ചായത്ത് വികസന ഓഫീസർ എൻ സി കൽമട്ടിനാണ് സസ്പെന്‍ഷന്‍. ഇയാളുടെ അനുമതിയോടെ നടന്ന ആഘോഷത്തില്‍ ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് ജനം ഒത്തുകൂടിയിരുന്നു. തഹസിൽദാറിന്‍റെ റിപ്പോർട്ടിനെത്തുടർന്നാണ് രാമനഗര ഡെപ്യൂട്ടി കമ്മിഷണർ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തത്.