ബെംഗളൂരു: കൊവിഡ് 19 ബാധിച്ചെന്ന ഭയത്തില്‍ ആത്മഹത്യ ചെയ്‌ത ഉഡുപ്പി സ്വദേശിക്ക് വൈറസ് ബാധയില്ലെന്ന് പരിശോധനാ ഫലം. ട്രാന്‍സ്‌പോര്‍ട്ട് വകുപ്പില്‍ ജോലി ചെയ്‌തിരുന്ന ഗോപാലകൃഷ്‌ണ മഡിവാല (50) എന്നയാളാണ് കഴിഞ്ഞ ബുധനാഴ്‌ച വീട്ടില്‍ ആത്മഹത്യ ചെയ്‌തത്. തനിക്ക് വൈറസ് ബാധയുണ്ടെന്നും അതിനാലാണ് മരിക്കുന്നതെന്നും അദ്ദേഹം ആത്മഹത്യാ കുറിപ്പ് എഴുതിവച്ചിരുന്നു. മരണ ശേഷമാണ് ഇയാളുടെ ശ്രവങ്ങള്‍ പരിശോധനയ്‌ക്കയച്ചത്. ഫലം നെഗറ്റീവാണെന്ന് ഉഡുപ്പി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ സൂധീര്‍ ചന്ദ്ര സൂദ അറിയിച്ചു. ഗോപാലകൃഷ്‌ണ മഡിവാല ചില മാനസിക പ്രശ്‌നങ്ങള്‍ പ്രകടിപ്പിച്ച ആളായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞതായി മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
കൊവിഡ് സംശയിച്ച് ആത്മഹത്യ ചെയ്‌തയാള്‍ക്ക് വൈറസ് ബാധയില്ലെന്ന് റിപ്പോര്‍ട്ട് - കൊവിഡ് വാര്‍ത്തകള്‍
ട്രാന്‍സ്‌പോര്‍ട്ട് വകുപ്പില്‍ ജോലി ചെയ്‌തിരുന്ന ഗോപാലകൃഷ്‌ണ മഡിവാല (50) എന്നയാളാണ് കഴിഞ്ഞ ബുധനാഴ്‌ച വീട്ടില്‍ ആത്മഹത്യ ചെയ്‌തത്.