ETV Bharat / bharat

കർണാടക മണ്ണിടിച്ചിൽ ദുരന്തം; കാണാതായവർക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുന്നു

മണ്ണിടിച്ചിലിൽ കാണാതായ നാലുപേർക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. ഒരാളുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

 Keywords*  Add Karnataka landslide മണ്ണിടിച്ചിൽ ദുരന്തം കർണാടക ദുരന്തം തിരച്ചിൽ
കർണാടക മണ്ണിടിച്ചിൽ ദുരന്തം; കാണാതായവർക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുന്നു
author img

By

Published : Aug 10, 2020, 4:06 PM IST

ബെംഗളൂരു: കർണാടകയിലെ കൊഡാഗു ജില്ലയിലെ തലകാവേരിയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ നാലുപേർക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണെന്ന് കൊഡാഗു ഡെപ്യൂട്ടി കമ്മീഷണർ ആനിസ് കൻമാനി ജോയ് പറഞ്ഞു. എസ്‌ഡി‌ആർ‌എഫിന്റെയും ദേശീയ ദുരന്ത നിവാരണ സേനയുടെയും (എൻ‌ഡി‌ആർ‌എഫ്) ടീമുകളാണ് തിരച്ചിൽ നടത്തുന്നന്നും ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു.

ഒരാളുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. അതേസമയം, കനത്ത മഴയെത്തുടർന്ന് ചിക്മംഗളൂർ ജില്ലയിലെ ശൃംഗേരി-കുദ്രേമുഖ്-മംഗലാപുരം റോഡിൽ വാഹനഗതാഗതം നിർത്തിവച്ചു. തുടർച്ചയായ മഴയെത്തുടർന്ന് കൊഡാഗു ജില്ലയുടെ വിവിധ ഭാഗങ്ങൾ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നതായും അധികൃതർ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.