ബെംഗളൂരു: മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് കര്‍ണാടകയില്‍ 14 ദിവസത്തെ ഹോം ക്വാറന്‍റൈന്‍ നിര്‍ബന്ധമാക്കി. സര്‍ക്കാര്‍ ഇന്ന് പുറത്തിറക്കിയ സര്‍ക്കുലറിലാണ് മഹാരാഷ്‌ട്ര അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നും മടങ്ങുന്നവര്‍ക്ക് നിര്‍ദേശമുള്ളത്. കണ്ടെയ്‌ന്‍മെന്‍റ് സോണിന് പുറത്തുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. കണ്ടെയ്‌ന്‍മെന്‍റ് സോണിലെ ലോക്ക് ഡൗണ്‍ ജൂലായ് 31വരെ നീട്ടിയിട്ടുണ്ട്. ആരോഗ്യവകുപ്പിന്‍റെ നിലവിലുള്ള പ്രോട്ടോക്കോളുകള്‍ പാലിച്ച് വ്യക്തികള്‍ക്കും ചരക്കു ഗതാഗതത്തിനും അന്തര്‍ സംസ്ഥാന യാത്രയ്‌ക്ക് തടസങ്ങളില്ലാതെ അനുമതി പ്രഖ്യാപിച്ചിട്ടുണ്ട്.


കര്‍ണാടകയില്‍ ഇതുവരെ 23,474 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 13251 പേര്‍ ചികില്‍സയില്‍ തുടരുകയാണ്. കൂടാതെ കഴിഞ്ഞ ഒരാഴ്‌ചയായി ബെംഗളൂരുവില്‍ കൊവിഡ് കേസുകള്‍ കുത്തനെ ഉയരുകയാണ്. നഗരത്തില്‍ ഇതുവരെ 9580 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഇതില്‍ 8167 പേര്‍ നിലവില്‍ ചികില്‍സയില്‍ തുടരുന്നു.