ETV Bharat / bharat

കർണാടകയിൽ പുതിയതായി ആയിരത്തിലധികം കൊവിഡ് ബാധിതർ

author img

By

Published : Dec 6, 2020, 10:51 PM IST

കർണാടകയിൽ ഇന്ന് 889 പേർ കൂടി രോഗമുക്തി നേടി. അതേസമയം, ബെംഗളൂരിവിൽ ഏഴ് പേരും ബിദാർ, ദക്ഷിണ കന്നഡ, കോലാർ എന്നിവിടങ്ങളിലായി മൂന്ന് പേരും കൊവിഡ് ബാധിച്ച് മരിച്ചു

കർണാടകയിൽ പുതിയതായി 1000ലധികം കൊവിഡ് ബാധിതർ വാർത്ത  കർണാടക കൊറോണ വാർത്ത  ബെംഗളൂരു കൊവിഡ് വാർത്ത  karnataka covid update news  bengaluru corona case news  covid death latest india news  ഇന്ത്യ കൊറോണ വാർത്ത
കർണാടകയിൽ പുതിയതായി 1000ലധികം കൊവിഡ് ബാധിതർ

ബെംഗളൂരു: കർണാടകയിൽ 1,321പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ, സംസ്ഥാനത്തെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 8,93,006 ആയി. പുതിയതായി 10 രോഗികൾ കൂടി കൊവിഡിന് കീഴടങ്ങിയതോടെ ആകെ മരണസംഖ്യ 11,856 ആയി വർധിച്ചു.

കർണാടകയിൽ 889 പേർ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടതോടെ കൊവിഡ് മുക്തരുടെ ആകെ എണ്ണം 8,55,750 ആയി. കർണാടകയിലെ എല്ലാ ജില്ലകളിലും കൊവിഡ് ബാധിതരുടെ എണ്ണത്തിലും മരണസംഖ്യയിലും ഗണ്യമായ കുറവുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

എന്നാൽ, ഏറ്റവും കൂടുതൽ പോസിറ്റീവ് കേസുകളുള്ള തലസ്ഥാനത്ത് ഇന്ന് 733 ആളുകൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ബെംഗളൂരിവിൽ ഇന്ന് ഏഴ് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. സംസ്ഥാനത്തെ മറ്റ് മൂന്ന് മരണങ്ങൾ ബിദാർ, ദക്ഷിണ കന്നഡ, കോലാർ എന്നിവിടങ്ങളിലാണ്. കർണാടകയിൽ ഇതുവരെ 1.17 കോടിയിലധികം സാമ്പിളുകൾ പരിശോധനക്ക് വിധേയമാക്കിയതായും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.