ETV Bharat / bharat

കര്‍ണാടകയില്‍ 73 കൊവിഡ് മരണംകൂടി - കര്‍ണാടക കൊവിഡ്

സംസ്ഥാനത്ത് ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം 24,572 ആയി. ഇതില്‍ 545 പേരുടെ നില ഗുരുതരമാണ്.

Karnataka Covid-19 Update 13/07/2020  Karnataka Covid  covid news  കര്‍ണാടക കൊവിഡ്  ബെംഗളൂരു കൊവിഡ്
കര്‍ണാടകയില്‍ 73 കൊവിഡ് മരണംകൂടി
author img

By

Published : Jul 14, 2020, 3:45 AM IST

ബെംഗളൂരു: കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 73 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ കര്‍ണാടകയിലെ ആകെ കൊവിഡ് മരണം 757 ആയി. 2738 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം 24,572 ആയി. ഇതില്‍ 545 പേരുടെ നില ഗുരുതരമാണ്. ആകെ 41581 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 16248 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 839 പേര്‍ കൊവിഡ് മുക്തരായി. ബെംഗളൂരുവില്‍ മാത്രം 1315 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഇവിടെ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.