ETV Bharat / bharat

കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു - കര്‍ണാടക മുഖ്യമന്ത്രി

ആരോഗ്യനില തൃപ്‍തികരമാണെന്നും താനുമായി അടുത്ത ദിവസങ്ങളില്‍ സമ്പര്‍ക്കത്തില്‍ വന്നവര്‍ ക്വാറന്‍റീനില്‍ പോകണമെന്നും യെദിയൂരപ്പ ട്വീറ്റ് ചെയ്‌തു.

Karnataka CM  BS Yediyurappa  COVID-19  Yediyurappa tests positive  ബെംഗളൂരു  കര്‍ണാടക മുഖ്യമന്ത്രി  ബി എസ് യെദിയൂരപ്പ
കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു
author img

By

Published : Aug 3, 2020, 2:24 AM IST

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഡോക്ടർമാരുടെ നിർദേശ പ്രകാരം മുഖ്യമന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്‍തികരമാണെന്നും താനുമായി അടുത്ത ദിവസങ്ങളില്‍ സമ്പര്‍ക്കത്തില്‍ വന്നവര്‍ ക്വാറന്‍റീനില്‍ പോകണമെന്നും യെദിയൂരപ്പ ട്വീറ്റ് ചെയ്‌തു. നേരത്തെ മുഖ്യമന്ത്രിയുടെ വിധാൻ സൗധയിലെ ഓഫീസ് ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ യെദിയൂരപ്പ വീട്ടിൽ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

യെദിയൂരപ്പയെ ബെംഗളൂരുവിലെ ഓൾഡ് എയർപോർട്ട് റോഡിലുള്ള മണിപ്പാൽ ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്‌തതായി അദ്ദേഹത്തിന്‍റെ അടുത്ത വൃത്തങ്ങൾ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.