ETV Bharat / bharat

കർണാടകയിൽ വോട്ടെണ്ണൽ ആരംഭിച്ചു; ജനവിധി കാത്ത് മുന്നണികള്‍ - കർണാടക ഉപതെരഞ്ഞെടുപ്പ്

നിർണായകമായ ഉപതെരഞ്ഞെടുപ്പില്‍ പതിനഞ്ചില്‍ ആറ് സീറ്റെങ്കിലും വിജയിക്കാനായില്ലെങ്കിൽ ബിജെപി സർക്കാരിന് ഭൂരിപക്ഷം നഷ്ടമാകും

Karnataka Bypoll Results Today  Karnataka latest news  Bypoll Results Today  Karnataka Bypoll  Karnataka Bypoll Results  കർണാടക
കർണാടകയിൽ വോട്ടെണ്ണൽ ആരംഭിച്ചു
author img

By

Published : Dec 9, 2019, 8:18 AM IST

ബെംഗളുരു: കർണാടകത്തിൽ പതിനഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ആരംഭിച്ചു. പതിനൊന്ന് കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ. പതിനഞ്ചില്‍ ആറ് സീറ്റിലെങ്കിലും വിജയിക്കാനായില്ലെങ്കിൽ ബിജെപി സർക്കാരിന് ഭൂരിപക്ഷം നഷ്ടമാകും. നിലവിൽ 207 അംഗങ്ങളുള്ള കർണാടക നിയമസഭയിൽ ഒരു സ്വതന്ത്രനടക്കം 106 പേരുടെ പിന്തുണയാണ് യെദ്യൂരപ്പ സർക്കാരിനുള്ളത്. കോണ്‍ഗ്രസ് - ജെഡിഎസ് സഖ്യത്തിന് 100 ഉം ബിഎസ്‍പിക്ക് ഒരു സീറ്റുമാണ് സഭയിലെ അംഗബലം. 222 സീറ്റുകളുള്ള സഭയിൽ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 112 സീറ്റുകളാണ്. സഖ്യസർക്കാരിനുള്ള പിന്തുണ പിൻവലിച്ച് 17 കോൺഗ്രസ്, ജെ.ഡി.എസ് എംഎൽഎ മാർ രാജിവച്ചതിനെ തുടർന്നാണ് സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

Intro:Body:

കർണാടകയിൽ ഇന്ന് വോട്ടെണ്ണൽ; വിധി കാത്ത് മുന്നണികള്‍

അതി നിർണായകമായ തെരഞ്ഞെടുപ്പിൽ 15 ൽ ആറ് സീറ്റെങ്കിലും വിജയിക്കാനായില്ലെങ്കിൽ ബിജെപി സർക്കാരിന് ഭൂരിപക്ഷം നഷ്ടമാകും.

കർണാടകത്തിൽ പതിനഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ആരംഭിച്ചു. പതിനൊന്ന് കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ. 15 ൽ ആറ് സീറ്റെങ്കിലും വിജയിക്കാനായില്ലെങ്കിൽ ബിജെപി സർക്കാരിന് ഭൂരിപക്ഷം നഷ്ടമാകും.

നിലവിൽ 207 അംഗങ്ങളുള്ള കർണാടക നിയമസഭയിൽ ഒരു സ്വതന്ത്രനടക്കം 106 പേരുടെ പിന്തുണയാണ് യെദ്യൂരപ്പ സർക്കാരിനുള്ളത്. കോണ്‍ഗ്രസ് - ജെഡിഎസ് സഖ്യത്തിന് 100 ഉം ബിഎസ്‍പിക്ക് ഒരു സീറ്റുമാണ് സഭയിലെ അംഗബലം. 222 സീറ്റുകളുള്ള സഭയിൽ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 112 സീറ്റുകളാണ്. സഖ്യസർക്കാരിനുള്ള പിന്തുണ പിൻവലിച്ച് 17 കോൺഗ്രസ്, ജെ.ഡി.എസ്. എംഎൽഎ മാർ രാജിവെച്ചതിനെ തുടർന്നാണ് സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.