ETV Bharat / bharat

കാര്‍ഗിലില്‍ പൊലിഞ്ഞ ചോരപൂക്കൾ, ഇന്ത്യയുടെ കണ്ണീര്‍ പൂക്കൾ - കാര്‍ഗില്‍

ജീവത്യാഗം ചെയ്‌ത 527 സൈനികര്‍ക്കുള്ള സമര്‍പ്പണം കൂടിയാണ് കാര്‍ഗില്‍ വിജയ് ദിവസമായ ജൂലൈ 26.

കാര്‍ഗില്‍ യുദ്ധം.... 20 വര്‍ഷങ്ങൾ....
author img

By

Published : Jul 26, 2019, 8:06 AM IST

50 ദിവസത്തെ ഏറ്റുമുട്ടല്‍... 527 സൈനികരുടെ വീരമൃത്യു... 20 വര്‍ഷങ്ങൾക്ക് മുമ്പ് ജനിച്ച മണ്ണിന് വേണ്ടി ജീവത്യാഗം ചെയ്‌ത സൈനികരുടെ ഓര്‍മകൾക്ക് ഇന്നും മരണമില്ല. ആ വീര ജവാൻമാര്‍ക്കുള്ള സമര്‍പ്പണം കൂടിയാണ് കാര്‍ഗില്‍ വിജയ് ദിവസമായ ജൂലൈ 26. രണ്ട് ലക്ഷത്തോളം സൈനികര്‍ പങ്കാളികളായ യുദ്ധത്തില്‍ മുപ്പതിനായിരത്തിലധികം പേരാണ് നേരിട്ട് പങ്കെടുത്തത്. ക്യാപ്റ്റൻ വിക്രം ബത്രയും ക്യാപ്‌റ്റന്‍ അനുജ് നയ്യാറും മേജര്‍ പദ്‌മപാണി ആചാര്യയുമടക്കം നിരവധി കരുത്തുറ്റ സൈനികരെ ഇന്ത്യക്ക് നഷ്‌ടപ്പെട്ടു. ലഫ്റ്റനന്‍റ് കേണല്‍ ആര്‍ വിശ്വനാഥനും ക്യാപ്റ്റന്‍ ആര്‍ ജെറി പ്രേംരാജും ഉൾപ്പെടെയുള്ള മലയാളികളും മാതൃരാജ്യത്തിന് വേണ്ടി ജീവന്‍ ബലി കൊടുത്തു. പാകിസ്ഥാനോട് പോരാടി വീരമൃത്യു വരിച്ച അവരെ രാജ്യം പിന്നീട് മഹാവീര്‍ ചക്ര ഉൾപ്പെടെയുള്ള സൈനിക ബഹുമതികൾ നല്‍കി ആദരിച്ചു.

യുദ്ധഭൂമിയില്‍ സ്വന്തം ജീവന്‍ ത്യജിച്ചും കൂട്ടുകാരന്‍റെ ജീവന്‍ രക്ഷിച്ച ക്യാപ്റ്റന്‍ വിക്രം ബത്ര ഇന്നും കാര്‍ഗില്‍ പോരാളികൾക്കിടയിലെ തിളങ്ങുന്ന നക്ഷത്രമായി അറിയപ്പെടുന്നു. അദ്ദേഹം പോരാടി വീണ തോലോലിങിനെ ഇന്ന് നമ്മൾ 'ബത്ര ടോപ്' എന്ന പേര് ചൊല്ലിവിളിക്കുന്നു. ജൂലൈ ഏഴിന് ടൈഗര്‍ ഹില്ലിൽ നടന്ന പോരാട്ടത്തിനിടയിലായിരുന്നു ക്യാപ്‌റ്റന്‍ അനുജ് നയ്യാറിന് ജീവന്‍ നഷ്‌ടപ്പെട്ടത്. ജാത് റെജിമെന്‍റിലെ 17-ാം ബറ്റാലിയനിലെ ആര്‍മി ഓഫീസറായിരുന്നു അദ്ദേഹം. ദ്രാസിലെ രണ്ട് പ്രധാനപ്പെട്ട താവളങ്ങൾ പിടിച്ചെടുത്തതിന് ശേഷമായിരുന്നു മേജര്‍ വിവേക് ഗുപ്‌തയുടെ ജീവശ്വാസം നിലച്ചത്. റൈഫിൾമാന്‍ സഞ്ജയ് കുമാറിന്‍റെ നെഞ്ചിലായിരുന്നു പാക് സൈന്യത്തിന്‍റെ വെടിയുണ്ട തുളച്ചു കയറിയത്. പക്ഷേ ചുടുചോര ഇറ്റുവീണിറ്റും സഞ്ജയ് പോരാട്ടം അവസാനിപ്പിച്ചില്ല, ജീവന്‍ വെടിയുന്നതു വരെയും അദ്ദേഹം നാടിന് വേണ്ടി പ്രവര്‍ത്തിച്ചു.

യുദ്ധത്തില്‍ നിരവധി മലയാളികളും വീരചരമം പ്രാപിച്ചു. പതിനെട്ടാം ഗ്രനേഡിയേഴ്സിലെ ലഫ്റ്റനന്‍റ് കേണല്‍ ആര്‍ വിശ്വനാഥനും 58 മീഡിയം പീരങ്കി റെജിമെന്‍റിലെ ക്യാപ്റ്റന്‍ ആര്‍ ജെറി പ്രേംരാജുമെല്ലാം കാര്‍ഗിലിലെ അഭിമാനതാരകങ്ങളായി. കേരളത്തില്‍ നിന്നും കാതങ്ങൾക്ക് അപ്പുറത്തുള്ള ദ്രാസിലെ പോളോ മൈതാനത്തിന് വിശ്വനാഥന്‍ എന്ന സൈനികന്‍റെ പേര് നല്‍കിയതില്‍ ഒട്ടും അതിശയോക്തി വിചാരിക്കേണ്ട ആവശ്യമില്ല, കാരണം രാജ്യത്തിന് വേണ്ടി സ്വന്തം ജീവന്‍ നല്‍കിയ മഹാത്മാക്കളുടെ പേരുകൾ എത്ര കാതങ്ങൾ ദൂരയും പ്രതിധ്വനിക്കും.

പതിനെട്ടാം ഗഡ്‌വാള്‍ റൈഫില്‍സിലെ ക്യാപ്റ്റന്‍ എം വി സൂരജിന്‍റെയും നാലാം ഫീല്‍ഡ് റെജിമെന്‍റിലെ സജീവ് ഗോപാലപിള്ളയുടെയുമൊക്കെ പേരുകൾ ഇന്നും രാജ്യം ഓര്‍മിക്കുന്നു. വീരചക്രവും ധീരതക്കുള്ള സേനാമെഡലും യുദ്ധസേവാ മെഡലുമെല്ലാം നല്‍കി രാജ്യം അവരെ ആദരിച്ചു. ഹിമാലയം മുതല്‍ കന്യാകുമാരി വരെ പരന്നുകിടക്കുന്ന ഓരോ മൺതരികളിലും വീരമൃത്യു വരിച്ച ഓരോ സൈനികന്‍റെയും ആത്മാവ് ഇന്നും സ്‌പന്ദിച്ചു കൊണ്ടേയിരിക്കുന്നു...

Intro:Body:

കാര്‍ഗിലില്‍ പൊലിഞ്ഞ ചോരപൂക്കൾ, ഇന്ത്യയുടെ കണ്ണീര്‍ പൂക്കൾ

50 ദിവസത്തെ ഏറ്റുമുട്ടല്‍... 527 സൈനികരുടെ വീരമൃത്യു...കാര്‍ഗില്‍ യുദ്ധം 20 വര്‍ഷങ്ങൾക്ക് മുമ്പ് പര്യവസാനിച്ചെങ്കിലും ജീവത്യാഗം ചെയ്‌ത സൈനികരുടെ ഓര്‍മകൾക്ക് ഇന്നും മരണമില്ല. അറിയപ്പെടുന്നവരും അല്ലാത്തവരുമായ ആ 527 സൈനികര്‍ക്കുള്ള സമര്‍പ്പണം കൂടിയാണ് കാര്‍ഗില്‍ വിജയ് ദിവസമായ ജൂലൈ 26. രണ്ട് ലക്ഷത്തോളം സൈനികര്‍ പങ്കാളികളായ യുദ്ധത്തില്‍ 30,000 ത്തിലധികം പേരാണ് നേരിട്ട് പങ്കെടുത്തത്. ക്യാപ്റ്റൻ വിക്രം ബത്രയും ക്യാപ്‌റ്റന്‍ അനുജ് നയ്യാറും മേജര്‍ പദ്‌മപാണി ആചാര്യയുമടക്കം നിരവധി കരുത്തുറ്റ സൈനികരെ ഇന്ത്യക്ക് നഷ്‌ടപ്പെട്ടു. ലഫ്റ്റനന്റ് കേണല്‍ ആര്‍ വിശ്വനാഥനും ക്യാപ്റ്റന്‍ ആര്‍ ജെറി പ്രേംരാജും ഉൾപ്പെടെയുള്ള മലയാളികളും മാതൃരാജ്യത്തിന് വേണ്ടി ജീവന്‍ ബലി കൊടുത്തു. പാകിസ്‌താനോട് പോരാടി വീരമൃത്യു വരിച്ച അവരെ രാജ്യം പിന്നീട് മഹാവീര്‍ ചക്ര ഉൾപ്പെടെയുള്ള സൈനിക ബഹുമതികൾ നല്‍കി ആദരിച്ചു. 

യുദ്ധഭൂമിയില്‍ സ്വന്തം ജീവന്‍ ത്യജിച്ചും കൂട്ടുകാരന്‍റെ ജീവന്‍ രക്ഷിച്ച ക്യാപ്റ്റന്‍ വിക്രം ബത്ര ഇന്നും കാര്‍ഗില്‍ പോരാളികൾക്കിടയിലെ തിളങ്ങുന്ന നക്ഷത്രമായി അറിയപ്പെടുന്നു. അദ്ദേഹം പോരാടി വീണ തോലോലിങിനെ ഇന്ന് നമ്മൾ 'ബത്ര ടോപ്' എന്ന പേര് ചൊല്ലിവിളിക്കുന്നു. ജൂലൈ 7 ന് ടൈഗര്‍ ഹില്‍ വെച്ച് നടന്ന പോരാട്ടത്തിനിടയിലായിരുന്നു ക്യാപ്‌റ്റന്‍ അനുജ് നയ്യാറിന് ജീവന്‍ നഷ്‌ടപ്പെട്ടത്. ജാത് റെജിമെന്‍റിലെ 17ാം ബറ്റാലിയനിലെ ആര്‍മി ഓഫീസറായിരുന്നു അദ്ദേഹം. ദ്രാസിലെ രണ്ട് പ്രധാനപ്പെട്ട താവളങ്ങൾ പിടിച്ചെടുത്തതിന് ശേഷമായിരുന്നു മേജര്‍ വിവേക് ഗുപ്‌തയുടെ ജീവശ്വാസം നിലച്ചത്. റൈഫിൾമാന്‍ സഞ്ജയ് കുമാറിന്‍റെ നെഞ്ചിലായിരുന്നു പാക് സൈന്യത്തിന്‍റെ വെടിയുണ്ട തുളച്ചു കയറിയത്. പക്ഷേ ചുടുചോര ഇറ്റുവീണിറ്റും സഞ്ജയ് പോരാട്ടം അവസാനിപ്പിച്ചില്ല, ജീവന്‍ വെടിയുന്നത് വരെയും അദ്ദേഹം നാടിന് വേണ്ടി പ്രവര്‍ത്തിച്ചു. 

യുദ്ധത്തില്‍ നിരവധി മലയാളികളും വീരചരമം പ്രാപിച്ചു. പതിനെട്ടാം ഗ്രനേഡിയേഴ്സിലെ ലഫ്റ്റനന്റ് കേണല്‍ ആര്‍ വിശ്വനാഥനും 58 മീഡിയം പീരങ്കി റെജിമെന്റിലെ ക്യാപ്റ്റന്‍ ആര്‍ ജെറി പ്രേംരാജുമെല്ലാം കാര്‍ഗിലിലെ അഭിമാനതാരകങ്ങളായി. കേരളത്തില്‍ നിന്നും കാതങ്ങൾക്ക് അപ്പുറത്തുള്ള ദ്രാസിലെ പോളോ മൈതാനത്തിന് വിശ്വനാഥന്‍ എന്ന സൈനികന്‍റെ പേര് നല്‍കിയതില്‍ ഒട്ടും അതിശയോക്തി വിചാരിക്കേണ്ട ആവശ്യമില്ല, കാരണം രാജ്യത്തിന് വേണ്ടി സ്വന്തം ജീവന്‍ നല്‍കിയ മഹാത്മാക്കളുടെ പേരുകൾ എത്ര കാതങ്ങൾ ദൂരയും പ്രതിധ്വനിക്കും. 

പതിനെട്ടാം ഗഡ്‌വാള്‍ റൈഫില്‍സിലെ ക്യാപ്റ്റന്‍ എം വി സൂരജുമെല്ലാം നാലാം ഫീല്‍ഡ് റെജിമെന്റിലെ സജീവ് ഗോപാലപിള്ളയുടെയുമൊക്കെ പേരുകൾ ഇന്നും രാജ്യം ഓര്‍മിക്കുന്നു. വീരചക്രവും ധീരതക്കുള്ള സേനാമെഡലും യുദ്ധസേവാ മെഡലുമെല്ലാം നല്‍കി രാജ്യം അവരെ ആദരിച്ചു. ഇങ്ങനെ ഹിമാലയം മുതല്‍ കന്യാകുമാരി വരെ പരന്നുകിടക്കുന്ന ഓരോ മണല്‍ത്തരികളിലും വീരമൃത്യു വരിച്ച ഓരോ സൈനികന്‍റെയും ആത്മാവ് ഇന്നും സ്‌പന്ദിച്ചു കൊണ്ടേയിരിക്കുന്നു...

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.