കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പശ്ചിമ ബംഗാളിലെ കപിൽ മുനി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ മഹന്ത് ഗ്യാൻ ദാസ്. മതത്തെ അടിസ്ഥാനമാക്കി വിവേചനം കാണിക്കരുതെന്നും ഗംഗാ സാഗറിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെ പ്രധാന പുരോഹിതൻ പറഞ്ഞു.
ദൈവത്തോട് പലവിധത്തിൽ പ്രാർഥിക്കുന്നുവെങ്കിലും, മനുഷ്യത്വമാണ് മതമെന്നും മഹന്ത് ഗ്യാൻ ദാസ് കൂട്ടിച്ചേർത്തു. ഗംഗാ സാഗർ മേളയിൽ മതത്തിന്‍റെ അടിസ്ഥാനത്തിൽ ഒരു സന്ദർശകനോടും വിവേചനം കാണിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.മമതാ ബാനർജി മനുഷ്യത്വത്തിന് വേണ്ടി പ്രവർത്തക്കുകയാണെന്നും മഹന്ത് ഗ്യാൻ ദാസ് പറഞ്ഞു. മമതാ ബാനർജി കഴിഞ്ഞ ദിവസം ക്ഷേത്രത്തിൽ സന്ദർശനം നടത്തിയിരുന്നു.
വികസന പ്രവർത്തനങ്ങൾ ഹിന്ദുക്കൾക്ക് മാത്രമാല്ല എല്ലാവർക്കുമുള്ളതാണെന്നും മഹന്ത് ഗ്യാൻ ദാസ് കൂട്ടിച്ചേർത്തു.