ചെന്നൈ: സോഷ്യൽ മീഡിയയിലൂടെ പ്രണയം നടിച്ച് പണം തട്ടിയ കേസിൽ 26കാരൻ അറസ്റ്റിൽ. നാഗർകോയിൽ സ്വദേശി കാസി എന്ന സുജിയെയാണ് കന്യാകുമാരി പൊലീസ് അറസ്റ്റ് ചെയ്‌തത്. യുവ ഡോക്ടർമാരെയും മെഡിക്കൽ വിദ്യാർഥികളെയുമാണ് കാസി ലക്ഷ്യം വച്ചിരുന്നത്. ബിസിനസുകാരൻ, പൈലറ്റ് ട്രെയിനി, അഭിഭാഷകനോ ആണെന്ന് നടിച്ച് കാസി സോഷ്യൽ മീഡിയയിലൂടെ പെൺക്കുട്ടികളെ പരിചയപ്പെടും. തുടർന്ന് പെൺക്കുട്ടികളെ നേരിൽ കണ്ടുമുട്ടിയ ശേഷം അവരുമായുള്ള വീഡിയോകളും ഫോട്ടോകളും കാണിച്ച് പണം ആവശ്യപ്പെടുകയായിരുന്നു ഇയാളുടെ രീതി. മറ്റ് നാല് പേരുടെ സഹായത്തോടെയാണ് ഇയാൾ സോഷ്യൽ മീഡിയയിൽ പെൺക്കുട്ടികളെ പരിചയപ്പെടുന്നത്. എന്നാൽ നേരിൽ കണ്ടുമുട്ടാൻ കഴിയാത്ത പെൺക്കുട്ടികളുമായുള്ള വീഡിയോ ചാറ്റുകളുടെ സ്ക്രീൻഷോട്ടുകൾ കാണിച്ച് കാസി പണം തട്ടും. ചെന്നൈയിലെ മെഡിക്കൽ വിദ്യാർഥി നൽകിയ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഗുണ്ട നിയമപ്രകാരം ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
സോഷ്യൽ മീഡിയയിലൂടെ പ്രണയം നടിച്ച് പണം തട്ടിയ കേസിൽ 26കാരൻ അറസ്റ്റിൽ
നാഗർകോയിൽ സ്വദേശി കാസി എന്ന സുജിയെയാണ് കന്യാകുമാരി പൊലീസ് അറസ്റ്റ് ചെയ്‌തത്. യുവ ഡോക്ടർമാരെയും മെഡിക്കൽ വിദ്യാർഥികളെയുമാണ് കാസി ലക്ഷ്യം വച്ചിരുന്നത്.