ETV Bharat / bharat

കനയ്യ കുമാറിന് നേരെ വീണ്ടും ആക്രമണം - സിപിഐ

പൗരത്വ നിയമഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധത്തിന്‍റെ ഭാഗമായുള്ള യാത്രക്കിടെയായിരുന്നു സംഭവം

Kanhaiya Kumar  Kanhaiya's cavalcade attacked  Bihar news  കനയ്യകുമാറിന് നേരെ വീണ്ടും ആക്രമണം  കനയ്യ കുമാര്‍  സിപിഐ  പൗരത്വ പ്രതിഷേധം
കനയ്യകുമാറിന് നേരെ വീണ്ടും ആക്രമണം
author img

By

Published : Feb 15, 2020, 8:37 AM IST

പാട്‌ന: സിപിഐ യുവനേതാവ് കനയ്യകുമാറിന് നേരെ വീണ്ടും ആക്രമണം. ബിഹാറില്‍ പൗരത്വ നിയമഭേദഗതിക്കെതിരെ നടക്കുന്ന സംസ്ഥാനവ്യാപക പ്രതിഷേധത്തിന്‍റെ ഭാഗമായുള്ള യാത്രക്കിടെ ആറയിലാണ് സംഭവം. ആക്രമണത്തില്‍ കനയ്യ കുമാറിനൊപ്പമുണ്ടായിരുന്നവര്‍ക്ക് പരിക്കേറ്റു. വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചു.

കനയ്യ കുമാറിന് നേരെ വീണ്ടും ആക്രമണം

ബൈക്കിലെത്തിയ അജ്ഞാത സംഘമാണ് ആക്രമിച്ചത്. പടിഞ്ഞാറന്‍ ബിഹാറിലെ ടൗണിലെ യോഗത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ ബോജ്‌പൂര്‍ ജില്ലാ ആസ്ഥാനത്തിന് സമീപമാണ് കനയ്യ കുമാര്‍ ആക്രമിക്കപ്പെട്ടത്. അഞ്ച് വാഹനങ്ങളിലായാണ് സംഘം യാത്ര ചെയ്‌തിരുന്നത്. കനയ്യ കുമാറിന് നേരെ മുമ്പും ആക്രമണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ സുരക്ഷയ്‌ക്കായി പൊലീസിനെ അനുവദിച്ചിരുന്നു. കനയ്യ കുമാറിന്‍റെ വാഹനത്തിന് മുമ്പിലുണ്ടായിരുന്ന പൊലീസ് കുറച്ചധികം മുമ്പോട്ട് പോയ സമയത്താണ് ആക്രമണം നടന്നത്. അക്രമികളെ ഉടന്‍ പിടികൂടണമെന്ന് സിപിഐ ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.