ETV Bharat / bharat

കശ്‌മീരികളുടെ സഞ്ചരിക്കുന്ന നെരിപ്പോട് ; കാംഗ്രി നൽകുന്ന സ്നേഹച്ചൂട്

കൊടും തണുപ്പില്‍ നിന്നും മുക്തി നേടുവാന്‍ പരമ്പരാഗതമായി കശ്മീരുകാര്‍ ഉപയോഗിച്ചു വരുന്ന ഒരു തരം നെരിപ്പോടാണ് കാംഗ്രി.

Kangri of kashmir  kashmir news  Kangri sellers  കാംഗ്രി  കശ്‌മീര്‍ വാര്‍ത്തകള്‍  കശ്‌മീരി വസ്ത്രം
കശ്‌മീരികള്‍ സഞ്ചരിക്കുന്ന ഹീറ്ററുകളാകുമ്പോള്‍; കാംഗ്രി നൽകുന്ന സ്നേഹച്ചൂട്
author img

By

Published : Feb 9, 2021, 5:45 AM IST

ശ്രീനഗര്‍: കടുത്ത തണുപ്പ് കാലത്ത് താപനില പൂജ്യത്തിനു താഴോട്ട് പോകുന്ന കാലാവസ്ഥയെ കശ്മീരിലെ ജനങ്ങള്‍ എങ്ങനെ മറികടക്കുന്നു എന്ന് നാം അത്ഭുതത്തോടെ ചിന്തിക്കാറുണ്ട്. കടുത്ത തണുപ്പിൽ വൈദ്യുതി പോലും ഉണ്ടാകാത്ത അവസ്ഥകളില്‍ അവര്‍ എങ്ങനെയായിരിക്കും ദുര്‍ഘടമായ കാലാവസ്ഥയെ അതിജീവിക്കുന്നത്?

കശ്‌മീരികളുടെ സഞ്ചരിക്കുന്ന നെരിപ്പോട് ; കാംഗ്രി നൽകുന്ന സ്നേഹച്ചൂട്

ഇത്തവണ കശ്മീരിലെ ചില സ്ഥലങ്ങളിലൊക്കെ താപനില മൈനസ് 15 വരെ താഴ്ന്നിരിക്കുന്നു. കൊടും തണുപ്പില്‍ നിന്നും മുക്തി നേടുവാന്‍ കശ്മീരുകാര്‍ പരമ്പരാഗതമായി ഉപയോഗിക്കുന്നത് കാംഗ്രി എന്ന നെരിപ്പോടാണ്. കടുത്ത തണുപ്പ് കാലത്ത് കശ്മീരുകാരുടെ ജീവിതത്തിലെ അവിഭാജ്യ ഘടകമാണ് കാംഗ്രി. മെടഞ്ഞുണ്ടാക്കിയ ചൂരല്‍ വള്ളിയില്‍ ഇറക്കി വെച്ചിരിക്കുന്ന ഒരു മണ്‍കുടുക്കയാണ് കാംഗ്രി. ആദ്യം ഈ മണ്‍പാത്രം തീയിൽ ചുട്ട് കടഞ്ഞെടുത്ത് ശേഷം കരകൗശല വിദഗ്ധര്‍ അതിനു ചുറ്റും ഒരു ചൂരല്‍ വള്ളി കൊണ്ട് മെടയുന്നു. പിടിക്കുവാന്‍ രണ്ട് കൈകളും വെച്ചു പിടിപ്പിക്കും. മണ്‍പാത്രത്തിന്‍റെ പിറക് വശത്ത് കുറച്ച് ബലമുള്ള ചൂരല്‍ കമ്പുകള്‍ പിടിപ്പിച്ചിട്ടുണ്ടാകും. പിന്നീട് അതിന് സുന്ദരമായ രൂപം നല്‍കുന്നതിനായി പല നിറങ്ങള്‍ പൂശി കൊടുക്കും.

ശരീരത്തിന് ചൂട് ലഭിക്കുന്നതിന് വേണ്ടി തണുപ്പ് കാലത്ത് കശ്മീരുകാര്‍ ധരിക്കുന്ന ഫെറാന്‍ എന്ന രോമകുപ്പായത്തിനുള്ളിലാണ് കാംഗ്രി ഉപയോഗിക്കുന്നത്. വെറും 250 ഗ്രാം കല്‍ക്കരി ഉണ്ടെങ്കില്‍ ഒരു കാംഗ്രി ചൂട് പിടിപ്പിക്കാന്‍ കഴിയും. മണിക്കൂറുകളോളം ശരീരത്തിന് ചൂട് നല്‍കുവാന്‍ അത് ധാരാളമാണ്.

കശ്മീര്‍ സംസ്‌കാരത്തിന്‍റെ ഭാഗമാണ് കാംഗ്രി. താഴ്‌വരയിലെ അസഹനീയമായ തണുപ്പില്‍ നിന്നും രക്ഷനേടി ജീവന്‍ നിലനിര്‍ത്തുവാന്‍ ഇതല്ലാതെ അവര്‍ക്ക് മറ്റു വഴികളില്ല. വിപണിയില്‍ ആവശ്യക്കാരെ ആകര്‍ഷിക്കാൻ കാംഗ്രി നിര്‍മ്മിക്കുന്നവര്‍ അതിന് വ്യത്യസ്ത രൂപങ്ങളും നിറങ്ങളും നല്‍കുന്നു . കാംഗ്രി വില്‍ക്കുന്നവര്‍ക്ക് തണുപ്പ് കാലമായാല്‍ നല്ല കച്ചവടമാണ്. കാംഗ്രി ഉണ്ടാക്കി കൊടുക്കുന്നവര്‍ക്കും നല്ലൊരു വരുമാന മാര്‍ഗമാണ് .

ഒരു സാധാരണ കാംഗ്രിക്ക് 200 മുതല്‍ 900 രൂപവരെ വില വരും. അതിന്‍റെ നിര്‍മ്മാണ നിലവാരവും രൂപവുമൊക്കെയാണ് വിലയില്‍ ഏറ്റകുറച്ചില്‍ നിശ്ചയിക്കുന്നത്. ഛലന്‍ എന്ന് വിളിക്കുന്ന ഒരു സ്പൂണിന്‍റെ രൂപത്തിലുള്ള ഒരു പിടി കാന്‍ഗ്രിയില്‍ കെട്ടിവെച്ചിട്ടുണ്ടാകും. അതിന് ഒരു വള്ളിയുമുണ്ടാകും. നെരിപ്പോടിലെ അഗ്നിസ്ഫുലിംഗങ്ങളെ കൈകാര്യം ചെയ്യുവാന്‍ ഇതാണ് ഉപയോഗിക്കുക. തണുപ്പ് കാലത്ത് കശ്മീരികള്‍ക്ക് ഒരു സഞ്ചരിക്കുന്ന ഹീറ്റര്‍ പോലെയാണ് കാംഗ്രി പ്രവര്‍ത്തിക്കുന്നത്.

തണുപ്പ് കാലത്ത് വൈദ്യുതി ഒളിച്ചു കളി നടത്തുമ്പോള്‍ കുടുംബത്തില്‍ ഒരു കാംഗ്രി അവിഭാജ്യ ഘടകമായി മാറുന്നു. ഹീറ്ററുകളും മറ്റ് ഉപകരണങ്ങളുമൊക്കെ ഉപയോഗശൂന്യമാകുമ്പോള്‍ ശരീരം ചൂടാക്കി നില നിര്‍ത്തുവാന്‍ കാംഗ്രി അല്ലാതെ വേറെ വഴിയില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.