ലക്‌നൗ: ഹിന്ദുമഹാസഭ മുന്‍ അധ്യക്ഷന്‍ കമലേഷ് തിവാരിയുടെ കൊലപാതകത്തില്‍ പിന്നില്‍ തീവ്രവാദ സംഘടനയായ ഐ.എസ്.എസാണെന്ന് ഭാര്യ കിരണ്‍ തിവാരി. ബിജ്നോറില്‍ നിന്നുള്ള പുരോഹിതനാണ് കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും കിരണന്‍ തിവാരി പറഞ്ഞു. മുഹമ്മദ് നബിക്കെതിരെ ആക്ഷേപകരമായ പരാമര്‍ശം നടത്തിയതിന് ഐഎസ്ഐഎസിന്‍റെ ഹിറ്റ് ലിസ്റ്റില്‍ കമലേഷും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് നേതരത്തെ അറിയിച്ചിരുന്നു.
2017 ല്‍ ഗുജറാത്ത് പിടിയിലായ ഐഎസ്ഐസ് ഭീകരര്‍ ഒബയ്ദ് മിര്‍സ കാസിമും തിവാരി തങ്ങളുടെ ഹിറ്റ് ലിസ്റ്റില്‍ ഉണ്ടെന്ന് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു. തിവാരിയുടെ വീഡിയോ കാണിച്ചതായും അദ്ദേഹത്തെ ഉന്മൂലനം ചെയ്യാന്‍ ആവശ്യപ്പെട്ടതായും ഇരുവരും പറഞ്ഞു. തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് തിവാരി മരിക്കുന്നതിനു മുമ്പ് ട്വീറ്റു ചെയ്തിരുന്നു.
കൊലപാതകികള്‍ തിവാരിക്കൊപ്പം 23 മിനിറ്റോളം ചെലവഴിച്ചതായും ചായ കുടിച്ചതായും സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. അക്രമികള്‍ കത്തികൊണ്ട് തൊണ്ട മുറിച്ച ശേഷം വെടിയുതിര്‍ക്കുകയായിരുന്നു.