ലഖ്‌നൗ: ഹിന്ദു സമാജ് പാര്‍ട്ടി അധ്യക്ഷനും ഹിന്ദു മഹാസഭ മുൻ അധ്യക്ഷനുമായ കമലേഷ് തിവാരി(45)യെ അജ്ഞാതര്‍ വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ബന്ധുക്കള്‍ മുഖ്യമന്ത്രിയെ കാണും. കൊലപാതകത്തിന് കാരണക്കാരായവരെ എത്രയും വേഗം പിടികൂടണമെന്നാവശ്യപ്പെട്ടാണ് കുടുംബം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കാണുക. മധുരമടങ്ങിയ പെട്ടി കൈമാറാണെന്ന വ്യാജേന ഓഫീസില്‍ എത്തിയ അക്രമികളാണ് കൊല നടത്തിയത്. കാവി വസ്ത്രം ധരിച്ചാണ് അക്രമി സംഘം എത്തിയത്.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. തിവാരിയുടെ കൊലപാതകികളെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി ലഖ്‌നൗ എസ്പി പറഞ്ഞു. എസ്.കെ ഭഗത്, ദിനേഷ് പുരി, പി.കെ മിശ്ര എന്നീ ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്. ഇതിനിടെ ലഖ്‌നൗ ഡിവിഷണല്‍ കമ്മീഷണര്‍ മുകേഷ് മെഷ്റാം, കമലേഷ് തിവാരിയുടെ ബന്ധുക്കളെ സന്ദര്‍ശിച്ചു. കുടുംബത്തിന് സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. കമലേഷിന്‍റെ മകന് ലൈസൻസ് ഉള്ള തോക്ക് സ്വയ രക്ഷയ്ക്ക് അനുവദിക്കുമെന്നും പൊലീസ് വ്യക്തമാക്കി.