പശ്ചിമബംഗാൾ: കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമനെതിരെ രൂക്ഷ വിമർശനവുമായി ടിഎംസി നേതാവ് കല്യാൺ ബാനർജി. നിർമല സീതാരാമനെ വിഷപ്പാമ്പിനോട് ഉപമിച്ചായിരുന്നു ടിഎംസി എംപിയുടെ വിമർശനം.
ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ നിർമല സീതാരാമൻ തകർത്തു. വിഷ പാമ്പിന്‍റെ കടിയേറ്റ് മനുഷ്യർ മരിക്കുന്നത് പോലെയാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ നിർമല സീതാരാമൻ തകർത്തത് മൂലം ജനങ്ങൾ മരിക്കുന്നത്. സമ്പദ് വ്യവസ്ഥയുടെ തകർച്ചയില്‍ കുറച്ചെങ്കിലും നാണമുണ്ടെങ്കില്‍ ധനകാര്യ മന്ത്രി രാജിവയ്ക്കണമെന്നും കല്യാൺ ബാനർജി പറഞ്ഞു. ധനകാര്യമന്ത്രി എന്ന നിലയില്‍ നിർമല സീതാരാമൻ പരാജയമാണെന്നും അദ്ദേഹം വിമർശിച്ചു.