ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് തിങ്കളാഴ്ച ആരംഭിച്ച കൈലാസ്-മാനസരോവർ യാത്രയുടെ 18-ാം സംഘം യാത്ര നിർത്തിവെച്ച് സുരക്ഷിതസ്ഥാനങ്ങളിലേക്ക് നീങ്ങി. കനത്ത മഴയെത്തുടര്‍ന്ന് പരമ്പരാഗത പാതയായ ലിപുലെഖില്‍ ഗതാഗതം തടസ്സപ്പെട്ടു.
കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഹിന്ദു-ജൈന-ബുദ്ദ മത തീർത്ഥാടകർക്കായി എല്ലാ വർഷവും ജൂൺ മുതൽ സെപ്തംബര്‍ വരെയാണ് കൈലാസ്-മാനസരോവര്‍ യാത്ര സംഘടിപ്പിക്കുന്നത്. നാരായണ ആശ്രമം, പടൽ ഭുവനേശ്വർ എന്നിവക്ക് സമീപത്ത്കൂടി കടന്നു പോകുന്ന ലിപുലേഖ് പാസും സിക്കിമിലെ നാഥു ലാ പാസുമാണ് യാത്രക്കായി ഉപയോഗിക്കുന്ന പ്രധാന പാതകൾ. സാഹസിക ട്രക്കിങ്ങ് ഇല്ലാതെ വാഹന സൗകര്യത്തോടെ മുതിർന്ന പൗരന്മാർക്ക് തീർത്ഥാടനം പൂർത്തിയാക്കാൻ സഹായകമാണ് നാഥു ലാ പാസ് വഴിയുള്ള പാത. ഗാങ്ടോക്കിൽ നിന്നും പാത ഹംഗു തടാകം,ടിബറ്റൻ പ്ലേറ്റോ എന്നിവ വഴിയും കടന്നു പോകുന്നു.