ന്യൂഡൽഹി: കേരളത്തിൽ ട്രെയിനുകളുടെ സ്റ്റോപ്പുകൾ വെട്ടിക്കുറച്ചതാണ് യാത്രക്കാരുടെ എണ്ണം കുറയാനുള്ള കാരണമെന്ന് കെ. മുരളീധരൻ എംപി. കേരളത്തിലെ ഓരോ ജില്ലകളിലും ട്രെയിനുകൾക്ക് ഓരോ സ്റ്റോപ്പുകൾ മാത്രമാണുള്ളതെന്നും സ്റ്റോപ്പുകൾ തമ്മിലുള്ള ദൂരം 100 കിലോമീറ്ററിലും കൂടുതലാണെന്നും അദ്ദേഹം ലോക്‌സഭയിൽ പറഞ്ഞു. ഈ സാഹചര്യം വിലയിരുത്തി ട്രെയിൻ സർവീസുകളുടെ എണ്ണവും സ്റ്റോപ്പുകളും കൂട്ടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വടകര, തലശേരി, ആലുവ, വർക്കല, ഹരിപ്പാട് തുടങ്ങിയ സ്റ്റോപ്പുകൾ നിർത്തരുതെന്നും ആവശ്യപ്പെട്ടു. ഇത് റെയിൽവെയുടെ വരുമാനം കൂട്ടാൻ സഹായിക്കും. 86 പുതിയ സ്‌പെഷ്യൽ ട്രെയിൻ സർവീസുകൾ കേന്ദ്രം പ്രഖ്യാപിച്ചു. കേരളത്തിനെ തീർച്ചയായും സർവീസുകളിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം അഭ്യർഥിച്ചു.