ന്യൂഡൽഹി: ഡൽഹിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ നാല് പേർ പിടിയിൽ. ഡൽഹിയിലെ ഗ്രേറ്റർ കൈലാഷ് പ്രദേശത്ത് ശനിയാഴ്ചയാണ് 14കാരിയെ പ്രായപൂർത്തിയാകാത്ത ആൾ ഉൾപ്പെടെ നാല് പേർ ചേർന്ന് പീഡനത്തിന് ഇരയാക്കിയത്.
കഴിഞ്ഞ നാല് മാസമായി ന്യൂഡൽഹിയിലെ ഗ്രേറ്റർ കൈലാഷ് പ്രദേശത്ത് ജോലി ചെയ്യുകയായിരുന്നു പെൺകുട്ടി. ഇതേ സ്ഥലത്ത് ജോലി ചെയ്യുന്ന 17 വയസുകാരനും പെൺകുട്ടിയും സുഹൃത്തുകളായിരുന്നു. പിന്നീട് ജോലി ഉപേക്ഷിച്ച ഇയാൾ പെൺകുട്ടിയെ സുഹൃത്തിന്‍റെ ജോലി സ്ഥലത്ത് വിളിച്ച് വരുത്തിയ ശേഷം നാല് പേർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. യുപിയിലെ ബെനിഖെഡ ജില്ലയിലെ ഫത്തേഹാബാദ് നിവാസിയായ ശിവം, ബെനിഖേഡ സ്വദേശിയായ ഹരിശങ്കർ, ഫത്തേപൂർ സ്വദേശി മംഗേഷ്, മഹാരാഷ്ട്ര സ്വദേശിയായ 18 വയസുകാരനുമാണ് പൊലീസ് പിടിയിലായത്. പ്രതികൾക്കെതിരെ സെക്ഷൻ 376 ഡി / 342 ഐപിസി സെക്ഷൻ ആറ്, പോക്സോ നിയമ പ്രകാരവും എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.