ജോധ്പൂര്‍: ഹൈദരാബാദ് ബലാത്സംഗക്കേസ് പ്രതികള്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വിമര്‍ശനവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ്. പ്രതികാരം ചെയ്യുന്നതല്ല നീതിയെന്ന് എസ്.എ ബോബ്‌ഡെ പറഞ്ഞു. നീതി പെട്ടന്ന് നടപ്പാക്കാന്‍ കഴിയുന്നതല്ല. നീതി നടപ്പാക്കുന്നത് പ്രതികാരമായാല്‍ അതിന്‍റെ യഥാര്‍ഥ ഗുണം നഷ്ടപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജസ്ഥാന്‍ ഹൈക്കോടതിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രിമിനല്‍ നീതിന്യായ വ്യവസ്ഥ പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ പുനരവലോകനം ചെയ്യേണ്ടതുണ്ട്. തിരുത്തലിന്‍റെ ഏറ്റവും മികച്ച രൂപമല്ല വിമര്‍ശനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.