ETV Bharat / bharat

ജൂനിയർ ഇന്ദിര ഗാന്ധി , സാമൂഹ്യ മാധ്യമത്തിലും താരമായി പ്രിയങ്ക - priyanka gandhi

ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ പ്രിയങ്ക ഗാന്ധി കോൺഗ്രസ് ദേശീയ നേതൃത്വത്തിലേക്ക് രംഗപ്രവേശനം ചെയ്തിരിക്കുകയാണ്. രാഷ്ട്രീയത്തിൽ മുൻപരിചയമില്ലെങ്കിലും ജൂനിയർ ഇന്ദിര ഗാന്ധിയായാണ് കോൺഗ്രസ് പ്രവർത്തകർ പ്രിയങ്കയെ വാഴ്ത്തുന്നത് .

priyanka
author img

By

Published : Feb 9, 2019, 8:18 AM IST

കിഴക്കൻ ഉത്തർപ്രദേശിന്‍റെ ജനറൽ സെക്രട്ടറിയായി ചുമതസയേറ്റ പ്രിയങ്കക്ക് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ പിന്തുണയുമായി രംഗത്തെത്തിയത്. കോൺഗ്രസിന്‍റെ ബ്രഹ്മാസ്ത്രം , ബിജെപിയുടെ പേടി സ്വപ്നം ,വീട്ടമ്മയിൽ നിന്ന് രാഷ്ട്രീയത്തിന്‍റെ നെറുകയിലേക്ക് തുടങ്ങി പ്രിയങ്കയെ വാഴ്ത്താൻ മാധ്യമങ്ങളും മത്സരിച്ചു.

ഫേസ്ബുക്കിലും ട്വിറ്ററിലും പ്രിയങ്ക താരമായി, ഗൂഗിളിൽ പ്രിയങ്കയുടെ പ്രായവും വിദ്യാഭ്യാസവും ഇഷ്ടാനിഷ്ടങ്ങളും എന്തിന് ജാതകം വരെ തിരയാനും ആളുകളുണ്ടായിരുന്നു. പ്രിയങ്കയുടെ ഈ ജനപ്രീതി വോട്ടായി മാറുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.

2016 മുതൽ സമൂഹമാധ്യമങ്ങളിൽ പ്രിയങ്കയുടെ സാന്നിധ്യമുണ്ട്.

ഇൻസ്റ്റാഗ്രാമിൽ അമ്പത്തിയേഴായിരം ഫോളോവേഴ്സുളള പ്രിയങ്കക്ക് ഫേസ്ബുക്കിൽ 3.7 ലക്ഷം ഫോളോവേഴ്സാണുളളത്. രാഷ്ട്രീയം മാത്രമല്ല കുടുംബത്തിനും ഏറെ പ്രാധാന്യം നൽകുന്നയാളാണ് പ്രിയങ്കയെന്ന് ഇവ പരിശോധിച്ചാൽ മനസിലാകും.

മുത്തശ്ശി ഇന്ദിര ഗാന്ധിക്കും അച്ഛൻ രാജീവ് ഗാന്ധിക്കും ഒപ്പമുളള ഓർമ്മകളും അമ്മ സോണിയ ഗാന്ധിക്കും സഹോദരന്‍ രാഹുലിനൊപ്പമുളളവയും ഇതിൽപ്പെടുന്നു. ഭർത്താവ് റോബർട്ട് വാദ്രയും മക്കളായ റെയ്ഹനും മിറായയും പ്രിയങ്കയുടെ ജീവിതത്തിലെന്നോണം ചിത്രങ്ങളിലെയും നിറ സാന്നിധ്യമാണ്.

പ്രിയങ്കയുടെ വസ്ത്രധാരാണവും സാമൂഹ്യമാധ്യമങ്ങളിൽ ഏറെ ചർച്ചയായി. പരമ്പരാഗത വേഷത്തിലും പാശ്ചാത്യ വേഷത്തിലും പ്രത്യക്ഷപ്പെടുന്ന പ്രിയങ്കയെ ജനങ്ങൾ ഏറെ ഇഷ്ടപ്പെടുന്നുണ്ട്. സിൽക്ക് -കോട്ടൺ സാരികളിൽ പ്രിയങ്ക, ഇന്ദിര ഗാന്ധിയെ ഓർമ്മപ്പെടുത്തുന്നു.

മുൻ വർഷങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സാന്നിധ്യമറിയിച്ചിട്ടുണ്ടെങ്കിലും വീട്ടമ്മയിൽ നിന്ന് നേതാവിലേക്കുളള പ്രിയങ്കയുടെ വളർച്ച കാണാനാണ് ഏവരും കാത്തിരിക്കുന്നത്.

Intro:Body:

ജൂനിയർ ഇന്ദിര ഗാന്ധി , സാമൂഹ്യ മാധ്യമത്തിലും താരമായി പ്രിയങ്ക

ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ പ്രിയങ്ക ഗാന്ധി കോൺഗ്രസ് ദേശീയ നേതൃത്വത്തിലേക്ക് രംഗപ്രവേശനം ചെയ്തിരിക്കുകയാണ്. രാഷ്ട്രീയത്തിൽ മുൻപരിചയമില്ലെങ്കിലും ജൂനിയർ ഇന്ദിര ഗാന്ധിയായാണ് കോൺഗ്രസ് പ്രവർത്തകർ പ്രിയങ്കയെ വാഴ്ത്തുന്നത് . 2019 ജനുവരി 23 ന് സജീവ രാഷ്ട്രീയത്തിലേക്കിറങ്ങിയ പ്രിയങ്ക സാമൂഹ്യ മാധ്യമങ്ങളിലും തരംഗമായി മാറിയിരിക്കുകയാണ്.

കിഴക്കൻ ഉത്തർപ്രദേശിന്‍റെ ജനറൽ സെക്രട്ടറിയായി ചുമതസയേറ്റ പ്രിയങ്കക്ക് നിരവധി പേരാണ് സാമൂഹ്യ മാധ്യമങ്ങളിൽ പിന്തുണയുമായി രംഗത്തെത്തിയത്. കോൺഗ്രസിന്‍റെ ബ്രഹ്മാസ്ത്രം , ബിജെപിയുടെ പേടി സ്വപ്നം ,വീട്ടമ്മയിൽ നിന്ന് രാഷ്ട്രീയത്തിന്‍റെ നെറുകയ്യിലേക്ക് തുടങ്ങി പ്രിയങ്കയെ വാഴ്ത്താൻ മാധ്യമങ്ങളും മത്സരിച്ചു. 

ഫേസ്ബുക്കിലും ട്വിറ്ററിലും പ്രിയങ്ക താരമായി, ഗൂഗിളിൽ പ്രിയങ്കയുടെ പ്രായവും വിദ്യാഭ്യാസവും ഇഷ്ടാനിഷ്ടങ്ങളും എന്തിന് ജാതകം വരെ തിരയാനും ആളുകളുണ്ടായിരുന്നു. പ്രിയങ്കയുടെ ഈ ജനപ്രീതി വോട്ടായി മാറുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.

 2016 മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രിയങ്കയുടെ സാന്നിധ്യമുണ്ട്.

ഇൻസ്റ്റാഗ്രാമിൽ അമ്പത്തിയേഴായിരം ഫോളോവേഴ്സുളള പ്രിയങ്കക്ക് ഫേസ്ബുക്കിൽ 3.7 ലക്ഷം ഫോളോവേഴ്സാണുളളത്. രാഷ്ട്രീയം മാത്രമല്ല കുടുംബത്തിനും ഏറെ പ്രാധാന്യം നൽകുന്നയാളാണ് പ്രിയങ്കയെന്ന് ഇവ പരിശോധിച്ചാൽ മനസിലാകും. 

മുത്തശ്ശി ഇന്ദിര ഗാന്ധിക്കും അച്ഛൻ രാജീവ് ഗാന്ധിക്കും ഒപ്പമുളള ഒാർമ്മകളും അമ്മ സോണിയ ഗാന്ധിക്കും സഹോദരന്‍ രാഹുലിനൊപ്പമുളളവയും ഇതിൽപ്പെടുന്നു. ഭർത്താവ് റോബർട്ട് വാദ്രയും മക്കളായ റെയ്ഹനും മിറായയും പ്രിയങ്കയുടെ ജീവിതത്തിലെന്നോണം ചിത്രങ്ങളിലെയും നിറ സാന്നിധ്യമാണ്.

പ്രിയങ്കയുടെ വസ്ത്രധാരാണവും സാമൂഹ്യമാധ്യമങ്ങളിൽ ഏറെ ചർച്ചയായി. പരമ്പരാഗത വേഷത്തിലും പാശ്ചാത്യ വേഷത്തിലും  പ്രത്യക്ഷപ്പെടുന്ന പ്രിയങ്കയെ ജനങ്ങൾ ഏറെ ഇഷ്ടപ്പെടുന്നുണ്ട്. സിൽക്ക് -കോട്ടൺ സാരികളിൽ പ്രിയങ്ക, ഇന്ദിര ഗാന്ധിയെ ഓർമ്മപ്പെടുത്തുന്നു. 

മുൻ വർഷങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സാന്നിധ്യമറിയിച്ചിട്ടുണ്ടെങ്കിലും വീട്ടമ്മയിൽ നിന്ന് നേതാവിലേക്കുളള പ്രിയങ്കയുടെ വളർച്ച കാണാനാണ് ഏവരും കാത്തിരിക്കുന്നത്.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.