ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്‍റെ ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഗുണഭോക്താക്കള്‍ ഒരു കോടി കടന്ന സാഹചര്യത്തിൽ പദ്ധതി വിജയിപ്പിച്ച എല്ലാ ആരോഗ്യ പ്രവർത്തകരെയും അഭിനന്ദിക്കുകയാണെന്ന് ബിജെപി ദേശീയ പ്രസിഡന്‍റ് ജെ.പി നദ്ദ.
'ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഗുണഭോക്താക്കളുടെ എണ്ണം ഒരു കോടി കടന്നിരിക്കുന്നു. രണ്ട് വർഷം കൊണ്ടാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്. ആരോഗ്യകരമായ ഇന്ത്യയിലേക്കുള്ള വമ്പൻ ചുവടുവെപ്പാണിത്. ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ നേതൃത്വത്തോട് ഞാൻ നന്ദി അറിയിക്കുന്നു. കൂടാതെ ആയുഷ്മാൻ നാഷണൽ ഹെൽത്ത് അതോറിറ്റിക്ക് (എൻഎച്ച്‌എ) എന്റെ അഭിനന്ദനങ്ങൾ', ജെ.പി നദ്ദ ട്വിറ്ററിൽ കുറിച്ചു. ആരോഗ്യ പരിരക്ഷ വർധിപ്പിക്കുന്നതിനോടൊപ്പം തന്നെ സാമ്പത്തിക അപകടസാധ്യത കുറക്കുന്നതിനായി അഞ്ച് ലക്ഷം രൂപ ഇൻഷുറൻസ് പരിരക്ഷയും ഈ പദ്ധതി നൽകുന്നുണ്ടെന്ന് നദ്ദ കൂട്ടിച്ചേർത്തു.