ETV Bharat / bharat

ജെഎൻയു ഫീസ് വർധനവ്; മാനവവിഭവ ശേഷി വകുപ്പിന് വിദ്യാർഥികളുടെ കത്ത്

ബിപി‌എൽ വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം 2700 രൂപ മുതൽ 4100 രൂപയാണ് ഫീസില്‍ വർധനവുണ്ടായിരിക്കുന്നത്.

ജെഎൻയു ഫീസ് വർദ്ധനവ്;വിഭവ ശേഷി വകുപ്പിന് വിദ്യാർഥികളുടെ കത്ത്
author img

By

Published : Nov 19, 2019, 5:00 AM IST

ന്യൂഡൽഹി: ഫീസ് വർധനവിൽ പുനപരിശോധന ആവശ്യപ്പെട്ട് മാനവ വിഭവ ശേഷി വകുപ്പിന് ജെഎൻ‌യു വിദ്യാർഥികളുടെ കത്ത്. വിദ്യാർഥികൾ കൂടി ഉൾപ്പെട്ട സമിതിയുമായി ചര്‍ച്ച ചെയ്‌ത് പുതിയ ഹോസ്റ്റൽ നിയമങ്ങൾ പരിഷ്കരിക്കണമെന്നും ഫീസ് വർധനവ് പൂർണമായും പിൻവലിക്കണമെന്നുമാണ് കത്തിലെ ആവശ്യം. നിലവിലെ പരിഷ്കരണം വിദ്യാർഥികൾക്ക് താങ്ങാനാകുന്നതല്ലെന്നും ദാരിദ്രരേഖയ്‌ക്ക് കീഴിലുള്ള വിദ്യാർഥികൾക്ക് ഇളവ് നൽകുമെന്ന നിബന്ധന യഥാർഥ്യമല്ലെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ വിദ്യാർഥികളുടെ പ്രതിമാസ ഹോസ്റ്റൽ, മെസ് ചെലവുകൾ പ്രതിമാസം 2700 രൂപയിൽ നിന്ന് ശരാശരി 5500 രൂപയായി ഉയരും. ബിപി‌എൽ വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം ഈ വർധന 2700 രൂപ മുതൽ 4100 രൂപ വരെയാകുമെന്നും 27,000 രൂപ വാർഷിക വരുമാനമുള്ള ബിപിഎല്ലുകാർക്ക് ഇത് പ്രായോഗികമല്ലെന്നും വിദ്യാർഥികൾ ചൂണ്ടിക്കാട്ടി.

അതേസമയം, വിദ്യാർഥികളെ പിന്തുണച്ച് ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) എം.പി ഡാനിഷ് അലി രംഗത്തെത്തി. പാർലമെന്‍റിലേക്ക് മാർച്ച് നടത്തുന്ന ജെ.എൻ.യു വിദ്യാർഥികൾക്കെതിരെ ലാത്തി ചാർജ് നടത്തുന്നത് ശത്രുതാപരമായ നടപടിയാണെന്ന് അദ്ദേഹം ആരോപിച്ചു.
രണ്ട് കേന്ദ്രമന്ത്രിമാർ സർവകലാശാലയിലെ പൂർവ വിദ്യാർഥികളായിരിക്കുമ്പോഴും കേന്ദ്രം വിദ്യാർഥികളുമായി വളരെ മോശമായാണ് ഇടപെടുന്നതെന്നും, ഫീസ് വർധനയിലൂടെ സർവകലാശാലാ ഭരണകൂടം എസ്‌സി, എസ്ടി, ഒബിസി വിദ്യാർഥികളുടെ അവകാശങ്ങൾ ഇല്ലാതാക്കുകയാണെന്നും അലി ആരോപിച്ചു. ആയിരക്കണക്കിന് ജെഎൻയു വിദ്യാർഥികളാണ് ഫീസ് വർധനവിനെതിരായ പ്രതിഷേധ മാർച്ചിൽ പങ്കെടുക്കുന്നത്.

Intro:ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളിൽ ഭക്തർ തൃപ്തരാണോ .....
Body:പി ടു സി.

നിലയ്ക്കൽ വരെ മാത്രമാണ് സ്വകാര്യ വാഹനങ്ങൾ അനുവദിക്കുന്നത്.നിലയ്ക്കലിൽ നിന്ന് കെ.എസ്.ആർ.ടി. സി ചെയിൻ സർവ്വീസിലാണ് ഭക്തർ പമ്പയിലെത്തുന്നത്.കഴിഞ്ഞ ദിവസം വരെ ബസിനുള്ളിൽ കയറുന്നതിന് മുമ്പ്‌ തനെ നിലയ്ക്കലിൽ നിന്ന് ടിക്കറ്റ് എടുത്ത് യാത്ര ചെയ്യേണ്ട സാഹചര്യമായിരുന്നു.എന്നാൽ ഇതിനെതിരെ ഭക്തരിൽ നിന്ന് പരാതി വ്യാപകമായതോടെ അധികൃതർ ഇടപെട്ട് പരിഹാരം കണ്ടു. ഇപ്പോൾ ഭക്തർക്ക് പരാതി പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യങ്ങളെ കുറിച്ചാണ്.

ബൈറ്റ് [ മൂന്ന് ബൈറ്റുകൾ പതിനെട്ടാം പടിക്ക് സമീപം എടുത്തത്. പേര് ബൈറ്റിൽ പറയുന്നുണ്ട് ]

പതിനെട്ടാം പടി കയറി ദർശനം കഴിഞ്ഞിറങ്ങുന്നതു വരെ കൃത്യമായ സംവിധാനം പോലീസും ബോർഡും ഒരുക്കിയിട്ടുണ്ട്.

പി ടു സി.

കഴിഞ്ഞ വർഷം യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സംഘർഷങ്ങളെ തുടർന്ന് വലിയ നടപ്പന്തൽ അടക്കം പലയിടങ്ങളിലും ഭക്തർക്ക് വിരിവയ്ക്കാൻ അനുമതി നൽകിയിരുന്നില്ല. ഇത്തരം നിയന്ത്രണങ്ങൾ ഇക്കൊല്ലം സന്നിധാനത്തില്ല. അതു കൊണ്ട് തന്നെ ഭക്തർക്ക് ഇക്കാര്യത്തിൽ പരാതിയുമില്ല.

ബൈറ്റ്

മുകുന്ദൻ

തങ്കമണി'

സന്നിധാനത്ത് അന്നധാന മണ്ഡപത്തിന്റെയും മറ്റ് മരാമത്ത് പണികളുടേയും പണി അവസാനഘട്ടത്തിലാണെന്നാണ് ദേവസ്വം അധികൃതർ നൽകുന്ന വിവരം.

പി ടു സി.

Conclusion:വിഷ്വൽ, ഓഡിയോ, ബൈറ്റ്,p2c എന്നിവ sabarimala infrastructure എന്ന പേരിൽ Live u നിന്നും അയച്ചിട്ടുണ്ട്.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.