ETV Bharat / bharat

ജെഎൻയു അക്രമം; വാട്‌സ്ആപ്പ് ഗ്രൂപ്പിലെ പ്രതികള്‍ക്ക് നോട്ടീസ് നൽകും

ജെഎൻയു വിദ്യാർഥികൾക്കും അധ്യാപകർക്കും നേരെയുണ്ടായ ആക്രമണത്തെ ഏകോപിപ്പിക്കാൻ ഉപയോഗിച്ച രണ്ട് വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലെ അംഗങ്ങളുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുക്കാൻ ഡൽഹി ഹൈക്കോടതി പൊലീസിനോട് ആവശ്യപ്പെട്ടു

JNU violence  WhatsApp group  Delhi police  JNU protest  ജെഎൻയു അക്രമം: വാട്‌സ്ആപ്പ് ഗ്രൂപ്പിലെ പ്രതികൾക്ക് നോട്ടീസ് നൽകും  ജെഎൻയു അക്രമം
ജെഎൻയു അക്രമം
author img

By

Published : Jan 14, 2020, 6:05 PM IST

ന്യൂഡൽഹി: ജനുവരി അഞ്ചിന് ജെഎൻയു കാമ്പസിൽ നടന്ന അക്രമത്തിനിടെ സൃഷ്ടിച്ച വാട്‌സ്ആപ്പ് ഗ്രൂപ്പിന്‍റെ ഭാഗമായ എട്ട് പേരെ ഡൽഹി പൊലീസ് ചോദ്യം ചെയ്തു. പ്രതികളെന്ന് സംശയിക്കുന്നവർക്ക് നോട്ടീസ് അയക്കുമെന്നും പൊലീസ് അറിയിച്ചു. അതേസമയം, ജെഎൻയു വിദ്യാർഥികൾക്കും അധ്യാപകർക്കും നേരെയുണ്ടായ ആക്രമണത്തെ ഏകോപിപ്പിക്കാൻ ഉപയോഗിച്ച രണ്ട് വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലെ അംഗങ്ങളുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുക്കാൻ ഡൽഹി ഹൈക്കോടതി പൊലീസിനോട് ആവശ്യപ്പെട്ടു. അക്രമവുമായി ബന്ധപ്പെട്ട എല്ലാ വസ്തുക്കളും തെളിവുകളും സംരക്ഷിക്കുന്നതിനായി പൊലീസ് ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകാൻ കോടതി വാട്‌സ്ആപ്പിനും ഗൂഗിളിനും നിർദേശം നൽകിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.