ന്യൂഡല്‍ഹി : ജെ .എന്‍.യുവില്‍ വിദ്യാര്‍ഥികളും പൊലീസും തമ്മില്‍ സംഘര്‍ഷം. ഫീസ് വര്‍ദ്ധനവിനും സമയക്രമത്തിനുമെതിരെയാണ് സമരം . വിദ്യാര്‍ഥികള്‍ പൊലീസ് ബാരിക്കേഡുകള്‍ തകര്‍ത്തു. പൊലീസ് ബലം പ്രയോഗിച്ച് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്‌ത് നീക്കുന്നുണ്ട്. ഉപരാഷ്ട്ര പതി പങ്കെടുക്കുന്ന ബിരുദ ദാന ചടങ്ങ് വിദ്യാര്‍ഥികള്‍ ബഹിഷ്കരിച്ചു.
ജെ.എന്‍.യുവിലെ വിദ്യാര്‍ഥി യൂണിയന്‍റെ നേതൃത്വത്തിലാണ് കഴിഞ്ഞ 15 ദിവസമായി വിദ്യാര്‍ഥികള്‍ ഇവിടെ സമരം നടത്തുന്നു. പുതിയ സമയക്രമത്തിലെ മാറ്റം സംബന്ധിച്ച് വിദ്യാര്‍ഥികള്‍ വൈസ് ചാന്‍സലര്‍ക്ക് രേഖാ മൂലം പരാതി നല്‍കിയിരുന്നു.
ഹോസ്റ്റലുകലില്‍ രാത്രി നേരത്തെ പ്രവേശിക്കണമെന്നും പ്രത്യേക ഡ്രസ് കോഡ് ഏര്‍പ്പെടുത്തണമെന്നും പുതിയ വ്യവസ്ഥകള്‍ മുന്നോട്ടുവെച്ചതും പ്രതിഷേധത്തിനിടയാക്കി. ഉയര്‍ന്ന ഫീസ് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുവെന്നും വിദ്യാര്‍ഥികള്‍ വാദിക്കുന്നു. സമരം കുട്ടികളുടെ പഠനത്തെ ബാധിക്കുന്നുണ്ടെന്ന് കാണിച്ച് നേരത്തെ ജെ.എന്‍.യു അധികൃതര്‍ സമരം അവസാനിപ്പിക്കാന്‍ വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടിരുന്നു.