ETV Bharat / bharat

ജെ.എൻ.യുവില്‍ ഫീസ് വർധന പിൻവലിച്ചു

സർവകലാശാല സ്തംഭിപ്പിച്ച് പ്രക്ഷോഭം കടുപ്പിച്ചതോടെ ഫീസ് വർധന പിൻവലിക്കാൻ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനമെടുക്കുകയായിരുന്നു. ആവശ്യങ്ങൾ എല്ലാം അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്നും വിദ്യാർഥികൾ അറിയിച്ചു

ജെ.എൻ.യു സമരം; ഫീസ് വർധന പിൻവലിച്ചു
author img

By

Published : Nov 13, 2019, 5:41 PM IST

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ വിദ്യാർഥി പ്രക്ഷോഭം രൂക്ഷമായതോടെ ഫീസ് വർധന ഭാഗികമായി പിൻവലിച്ച് എക്സിക്യൂട്ടീവ് കമ്മിറ്റി. ട്യൂഷൻ ഫീസ് വർധന പിൻവലിക്കില്ലെന്നും കമ്മിറ്റി അറിയിച്ചു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാർഥികൾക്ക് പ്രത്യേക പദ്ധതി നടപ്പാക്കാനും കമ്മിറ്റി തീരുമാനിച്ചതായി വിദ്യാഭ്യാസ സെക്രട്ടറി ആർ. സുബ്രഹ്മണ്യം അറിയിച്ചു.
അതേസമയം, സമരം തുടരുമെന്ന് വിദ്യാർഥികൾ പ്രതികരിച്ചു. ചെറിയ ഇളവ് മാത്രമാണ് ഫീസില്‍ വരുത്തിയതെന്നും ആവശ്യങ്ങൾ എല്ലാം അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്നും വിദ്യാർഥികൾ അറിയിച്ചു.

  • #JNU Executive Committee announces major roll-back in the hostel fee and other stipulations. Also proposes a scheme for economic assistance to the EWS students. Time to get back to classes. @HRDMinistry

    — R. Subrahmanyam (@subrahyd) November 13, 2019 " class="align-text-top noRightClick twitterSection" data=" ">
ഫീസ് വർധനക്കെതിരെ രണ്ട് ദിവസമായി സർവകലാശാലയില്‍ വിദ്യാർഥികൾ പ്രക്ഷോഭം കടുപ്പിച്ചിരുന്നു. ഇന്ന് സർവകലാശാല സ്തംഭിപ്പിച്ച് പ്രക്ഷോഭം ശക്തമാക്കിയതോടെയാണ് വർധന പിൻവലിക്കാൻ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനമെടുത്തത്. ഫീസ് വർധന, ഹോസ്റ്റല്‍ കർഫ്യൂ, വസ്ത്രധാരണം, സംവരണ അട്ടിമറി എന്നിവയ്ക്ക് എതിരെയായിരുന്നു സമരം. എക്സിക്യൂട്ടീവ് കൗൺസില്‍ യോഗം നടന്ന കൺവെഷൻ സെന്‍റർ രാവിലെ മുതല്‍ തന്നെ വിദ്യാർഥികൾ ഉപരോധിച്ചു.പ്രശ്നപരിഹാരത്തിന് കേന്ദ്ര സർക്കാർ ഇടപെടുന്നത് വരെ സമരവുമായി മുന്നോട്ട് പോകുമെന്ന് വിദ്യാർഥി യൂണിയൻ അറിയിച്ചിരുന്നു. ഫീസ് വർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എബിവിപിയും രംഗത്ത് എത്തിയിരുന്നു. എക്സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുക്കേണ്ടിയിരുന്ന അധ്യാപക പ്രതിനിധികളും വിദ്യാർഥികൾക്ക് പിന്തുണയുമായെത്തിയിരുന്നു. കഴിഞ്ഞ ദിവസം വിദ്യാർഥികൾ നടത്തിയ പ്രക്ഷോഭത്തെ തുടർന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊക്രിയാല്‍ മണിക്കൂറുകളോളമാണ് സർവകലാശാലയ്ക്കുള്ളില്‍ കുടുങ്ങിയത്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.