ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയുള്‍പ്പടെയുള്ളവരുടെ 11.86 കോടിയുടെ സ്വത്ത് കണ്ട് കെട്ടിയതായി ഇഡി. കള്ളപ്പണം തടയൽ നിയമപ്രകാരമാണ് നടപടിയെന്നാണ് ഇഡി നല്‍കുന്ന വിശദീകരണം.
ജമ്മു കശ്മീര്‍, ശ്രീനഗര്‍ എന്നിവടിങ്ങളെ സ്വത്തുക്കളാണ് താത്കാലികമായി കണ്ട് കെട്ടിയതെന്നും ഇഡി അറിയിച്ചു. ഇവയുടെ മൂല്യം 11.86 കോടിവരും. എന്നാല്‍ വിപണ മൂല്യം 60-70 കോടി രൂപവരുമെന്നും റിപ്പോര്‍ട്ടിലുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് 83 കാരനായ എന്‍സി പാട്രോണിനെ ഇഡി ചോദ്യം ചെയ്തു.