ETV Bharat / bharat

ജാർഖണ്ഡിൽ വിദ്യാർഥികളോട് പാകിസ്ഥാന്‍റെയും ബംഗ്ലാദേശിന്‍റെയും ദേശീയഗാനം പഠിക്കാൻ ആവശ്യപ്പെട്ടു

author img

By

Published : Jul 13, 2020, 11:50 AM IST

വിദ്യാർഥികളുടെ പൊതുവിജ്ഞാനം വർധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കിയതെന്ന് ആരോപണങ്ങൾക്ക് മറുപടിയായി നന്ദലാൽ സ്മൃതി വിദ്യാ മന്ദിറിന്‍റെ പ്രിൻസിപ്പൽ സഞ്ജയ് കുമാർ മല്ലിക്ന

Pakistan, Bangladesh national anthems  Sant Nandlal Smriti Vidya Mandir  Ghatashila  Jharkhand  East Singhbhum  പാകിസ്ഥാന്‍റെയും ബംഗ്ലാദേശിന്‍റെയും ദേശീയഗാനം
ദേശീയഗാനം

റാഞ്ചി: ജാർഖണ്ഡിലെ ഘതാഷില പ്രദേശത്തെ നന്ദലാൽ സ്മൃതി വിദ്യാ മന്ദിറിൽ എൽ‌കെജി, യുകെജി വിദ്യാർത്ഥികളോട് പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ ദേശീയഗാനങ്ങൾ മന പാഠമാക്കാൻ ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാന വക്താവ് കുനാൽ സാരംഗി ട്വീറ്റ് ചെയ്തതിനെ തുടർന്നാണ് ഇക്കാര്യം പുറത്തുവന്നത്. മുഖ്യമന്ത്രി ഹേമന്ത് സോറൻ, സംസ്ഥാന വിദ്യാഭ്യാസ മന്ത്രി, എച്ച്ആർഡി ഉദ്യോഗസ്ഥർ, കേന്ദ്ര ബിജെപി നേതാക്കൾ, ഈസ്റ്റ് സിംഗ്ഭൂം ഡെപ്യൂട്ടി കമ്മീഷണർ (ഡിസി) എന്നിവർക്ക് ടാഗ് ചെയ്താണ് ട്വീറ്റ് ചെയ്തത്. സ്കൂളിന്‍റെ നീക്കത്തിൽ കടുത്ത പ്രതിഷേധമാണ് മാതാപിതാക്കളിൽ നിന്ന് ഉണ്ടായത്.

കൊവിഡിനെ തുടർന്ന് ക്ലാസുകൾ ഓൺലൈനിൽ നടത്തുകയും ഹോംവർക്കുകൾ വിദ്യാർഥികൾക്ക് വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് വഴി നൽകുകയുമാണ് ചെയ്യുന്നത്. റിപ്പോർട്ടുകൾ പ്രകാരം കുട്ടികളെ മൂന്ന് വ്യത്യസ്ത ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. ഒരു ഗ്രൂപ്പിനോട് ഇന്ത്യയുടെ ദേശീയഗാനം പഠിക്കാനും മറ്റ് രണ്ട് ഗ്രൂപ്പുകളോട് യഥാക്രമം പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ദേശീയഗാനങ്ങൾ മനപാഠമാക്കാനും നിർദേശം നൽകി.

പാകിസ്താനിലെയും ബംഗ്ലാദേശിലെയും ദേശീയ ഗാനങ്ങൾ മനപാഠമാക്കാനും ആലപിക്കാനും ഈ സ്വകാര്യ വിദ്യാലയം ഏത് സാഹചര്യത്തിലാണ് കുട്ടികൾക്ക് നിർദേശം നൽകിയിട്ടുള്ളതെന്ന് ബിജെപി സംസ്ഥാന വക്താവ് കുനാൽ സാരംഗി ചോദിച്ചു. ഇത്രയും ചെറു പ്രായത്തിൽ ഇത് തികച്ചും സ്വീകാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, വിദ്യാർഥികളുടെ പൊതുവിജ്ഞാനം വർധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കിയതെന്ന് ആരോപണങ്ങൾക്ക് മറുപടിയായി നന്ദലാൽ സ്മൃതി വിദ്യാ മന്ദിറിന്‍റെ പ്രിൻസിപ്പൽ സഞ്ജയ് കുമാർ മല്ലിക് പറഞ്ഞു. അയൽരാജ്യങ്ങളിലെ ദേശീയഗാനങ്ങൾ, ചിഹ്നങ്ങൾ, പക്ഷി, മൃഗങ്ങൾ, പതാക തുടങ്ങിയവ വിദ്യാർഥികളെ പഠിപ്പിക്കും. യുകെജി, എൽ‌കെജി ക്ലാസുകൾ അഞ്ച് ഗ്രൂപ്പുകളായി വിഭജിക്കുകയും ഒരു ഗ്രൂപ്പിലെ അഞ്ച് വിദ്യാർത്ഥികൾക്ക് ദേശീയത എന്ന വിഷയം നൽകുകയും ചെയ്തു. പൊതുവിജ്ഞാനത്തിനായി ഈ രണ്ട് രാജ്യങ്ങളുടെയും ദേശീയഗാനം പഠിക്കാനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജനവികാരം കണക്കിലെടുത്ത പദ്ധതി പിൻവലിച്ചതായും മല്ലിക് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.