റാഞ്ചി: ജാർഖണ്ഡിൽ 768 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 91,254 ആയി ഉയർന്നതായി ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു. ആറ് പേർ കൂടി സംസ്ഥാനത്ത് കൊവിഡിന് കീഴടങ്ങി. കൊവിഡ് മരണസംഖ്യ 781 ആണ്.
ജാർഖണ്ഡിൽ ഇപ്പോൾ 8,819 സജീവ കൊവിഡ് കേസുകളുണ്ട്. 81,654 പേർക്ക് ഇതുവരെ രോഗം ഭേദമായി. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 30,524 സാമ്പിളുകൾ സംസ്ഥാനത്ത് പരിശോധനയ്ക്ക് വിധേയമാക്കി.