ETV Bharat / bharat

ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ്; രണ്ടാം ഘട്ട പോളിങ് തുടങ്ങി - ഝാര്‍ഖണ്ഡ്

20 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. 12ന്  മൂന്നാം ഘട്ടം നടക്കും. ഡിസംബര്‍ 23നാണ് ഫലപ്രഖ്യാപനം. മാവോയിസ്റ്റ് ആക്രമണ സാധ്യതയുള്ള മേഖലകളില്‍ സായുധ സേനയുടെ സുരക്ഷ.

Jharkhand: Polling begins for second phase of assembly elections  ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ്: രണ്ടാം ഘട്ട പോളിങ്ങ് തുടങ്ങി  ഝാര്‍ഖണ്ഡ്  ഝാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ്
ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ്: രണ്ടാം ഘട്ട പോളിങ്ങ് തുടങ്ങി
author img

By

Published : Dec 7, 2019, 8:10 AM IST

Updated : Dec 7, 2019, 8:53 AM IST

ജംഷഡ്പൂര്‍: ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ട പോളിങ് തുടങ്ങി. രാവിലെ ഏഴ് മണി മുതല്‍ വോട്ടിങ് ആരംഭിച്ചു. 20 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. 48 ലക്ഷം വോട്ടര്‍മാരാണുള്ളത്. 6066 പോളിങ് ബൂത്തുകള്‍ ഒരുക്കിയതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വിനയ് കുമാര്‍ പറഞ്ഞു.

ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ്; രണ്ടാം ഘട്ട പോളിങ് തുടങ്ങി

മാവോയിസ്റ്റ് ആക്രമണ സാധ്യതയുള്ള മേഖലകളില്‍ സായുധ സേനയുടെയും കേന്ദ്ര റിസര്‍വ് പൊലീസിന്‍റെയും സുരക്ഷ ഒരുക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ സാമൂഹ്യമാധ്യമങ്ങളിലടക്കം നടക്കുന്ന വ്യാജപ്രചാരങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. അഞ്ച് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ 30നാണ് ആദ്യ ഘട്ടം നടന്നത്. 12ന് മൂന്നാം ഘട്ടം നടക്കും. ഡിസംബര്‍ 23നാണ് ഫലപ്രഖ്യാപനം.

Last Updated : Dec 7, 2019, 8:53 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.