ETV Bharat / bharat

ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ രണ്ട് പേരെ വെടിവച്ച് കൊന്നു - രണ്ട് പേർ മരിച്ചു

റെയിൽ‌വേ തൊഴിലാളിയായ അശോക് റാം, ഭാര്യ ലീലാവതി ദേവി എന്നിവരാണ് മരിച്ചത്

ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ രണ്ട് പേരെ വെടിവച്ച് കൊന്നു
author img

By

Published : Aug 19, 2019, 5:15 AM IST

ജാര്‍ഖണ്ഡ്: രാംഗഡില്‍ വാക്കുതര്‍ക്കത്തിനിടെ ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ രണ്ട് പേരെ വെടിവച്ച് കൊന്നു. റെയിൽ‌വേ തൊഴിലാളിയായ അശോക് റാം, ഭാര്യ ലീലാവതി ദേവി എന്നിവരാണ് മരിച്ചത്. പാല്‍ എടുക്കാന്‍ വീട്ടിലെത്തിയ ആർ‌പി‌എഫ് ഉദ്യോഗസ്ഥന്‍ പവൻകുമാർ സിങ്ങും വീട്ടുകാരുമായി വാക്കുതര്‍ക്കം ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് പവന്‍കുമാര്‍ വീട്ടുകാര്‍ക്കു നേരെ വെടിവെക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മറ്റ് മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സഞ്ജയ് റാം, വർഷ റാം, സുമൻ ദേവി എന്നിവര്‍ക്കാണ് പരിക്കേറ്റത്.

പ്രതി ആർ‌പി‌എഫ് ഉദ്യോഗസ്ഥനാണെന്ന വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ലെന്ന് പൊലീസ് സൂപ്രണ്ട് പ്രഭാത് കുമാർ അറിയിച്ചു. സംഭവുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ അറസ്റ്റ് ചെയ്തട്ടില്ല. കൂടുതല്‍ അന്വേഷണം നടക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

Intro:Body:

https://www.aninews.in/news/national/general-news/jharkhand-2-dead-3-injured-after-being-shot-by-rpf-constable20190818064120/

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.