ലഖ്‌നൗ: ഉത്തർ പ്രദേശിലെ ഝാൻസി ജില്ലയിൽ കൊവിഡിനെയും മൺസൂണിനെയും ഒരുമിച്ച് പ്രതിരോധിക്കാൻ പിപിഇ നിർമിച്ച് പൊലീസ്. നിലവിൽ 1,000ത്തോളം കിറ്റുകൾക്കാണ് ഓഡർ നൽകിയതെന്നും ആദ്യ ഘട്ടത്തിൽ വിവിധ സേനകൾക്ക് കിറ്റുകൾ വിതരണം ചെയ്‌തതിന് ശേഷം ആവശ്യകത അനുസരിച്ച് കൂടുതൽ നിർമിക്കുമെന്നും മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. രണ്ടാഴ്‌ച മുമ്പാണ് ഇത്തരത്തിലൊരു ആശയം ലഭിച്ചതെന്നും പരീക്ഷിച്ച് നോക്കിയപ്പോൾ ഗുണകരമാണെന്ന് കണ്ടെത്തിയെന്നും അഡീഷണൽ പൊലീസ് സൂപ്രണ്ട് രാഹുൽ ശ്രീവാസ്‌വ പറഞ്ഞു. പൊലീസ് യൂണിഫോമിന്‍റെ വിസിബിലിറ്റി പരിഗണിച്ചിട്ടുണ്ടെന്നും 400 രൂപയാണ് ഒരു കിറ്റിന് വിലയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊവിഡിനെയും മൺസൂണിനെയും ഒരുമിച്ച് പ്രതിരോധിക്കാൻ പിപിഇ നിർമിച്ച് പൊലീസ് - PPE kit
പൊലീസ് യൂണിഫോമിന്‍റെ വിസിബിലിറ്റി പരിഗണിച്ച ശേഷമാണ് പിപിഇ നിർമിച്ചിരിക്കുന്നതെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് രാഹുൽ ശ്രീവാസ്‌വ പറഞ്ഞു.