ശ്രീനഗർ: ജമ്മു കശ്മീരിലെ സതുറ ഗ്രാമത്തിൽ ജയ്ഷ് ഇ മുഹമ്മദ് (ജെഎം) തീവ്രവാദി പിടിയിലായതായി പൊലീസ്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. സാത്തുറ ക്രോസിംഗിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
പൊലീസിന്‍റെയും സുരക്ഷാ സേനയുടെയും സംയുക്ത സംഘമാണ് ഇയാളെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ ഇയാളിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു.
ഇയാളിൽ നിന്ന് ഒരു എകെ -56, അഞ്ച് എകെ മാഗസിനുകൾ, 150 എകെ റൗണ്ടുകൾ, മൂന്ന് ചൈനീസ് ഗ്രനേഡുകൾ, രണ്ട് സെൽ ഫോണുകൾ എന്നിവയാണ് കണ്ടെത്തിയത്.