ETV Bharat / bharat

നീറ്റ്, ജെ.ഇ.ഇ വിദ്യാര്‍ഥികള്‍ക്ക് സൗജന്യസേനവനമൊരുക്കി ഒഡീഷ

author img

By

Published : Aug 29, 2020, 12:21 PM IST

പരീക്ഷാകേന്ദ്രങ്ങളിൽ എത്താൻ ഗതാഗത സൗകര്യം വേണ്ടവർ ഓഗസ്റ്റ് 31നകം നോഡൽ ഐ.ടി.ഐയിൽ ബന്ധപ്പെടാൻ നിർദേശം. കൊവിഡ് പശ്ചാത്തലത്തിൽ പരീക്ഷ എഴുതാനെത്തുന്ന വിദ്യാർഥികൾക്കും അവരുടെ മാതാപിതാക്കൾക്കും യാത്രാ നിയന്ത്രണം ഉണ്ടാകില്ല.

ജെ.ഇ.ഇ, നീറ്റ് പരീക്ഷ; വിദ്യാർഥികൾക്ക് സൗജന്യ ഗതാഗതവും താമസ സൗകര്യവും ഒരുക്കി ഒഡീഷ സർക്കാർ

ഭുവനേശ്വർ: ജെ.ഇ.ഇ (മെയിൻ), നീറ്റ് എഴുതാന്‍ എത്തുന്നവർക്ക് സൗജന്യ ഗതാഗതവും താമസ സൗകര്യവും ഒരുക്കുമെന്ന് ഒഡീഷ സർക്കാർ. സ്ഥല പരിചയം ഇല്ലാത്തവർക്കായി സൗജന്യ ഗതാഗതവും താമസവും നൽകുമെന്ന് ചീഫ് സെക്രട്ടറി അസിത് ത്രിപാഠി അറിയിച്ചു. പരീക്ഷാകേന്ദ്രങ്ങളിൽ എത്താൻ ഗതാഗത സൗകര്യം വേണ്ടവർ ഓഗസ്റ്റ് 31നകം നോഡൽ ഐ.ടി.ഐയിൽ ബന്ധപ്പെടാനും നിർദേശം.

പരീക്ഷകൾ യഥാക്രമം സെപ്റ്റംബർ ഒന്ന്, ആറ്, 13 തീയതികളിലാണ് നടക്കുന്നത്. സംസ്ഥാനത്തെ ഏഴ് നഗരങ്ങളിലെ 26 കേന്ദ്രങ്ങളിലായി 37,000 ത്തോളംപേർ ജെ.ഇ.ഇ മെയിനിനായി ഹാജരാകും. കൊവിഡ് പശ്ചാത്തലത്തിൽ പരീക്ഷ എഴുതാനെത്തുന്ന വിദ്യാർഥികൾക്കും അവരുടെ മാതാപിതാക്കൾക്കും യാത്രാ നിയന്ത്രണം ഉണ്ടാകില്ല.

വിദ്യാർഥികൾക്ക് യാത്ര ചെയ്യുന്നതിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാൻ ജില്ലാ ഭരണകൂടത്തിനും പൊലീസിനും അറിയിപ്പ് നൽകിയിട്ടുണ്ടെന്ന് ചീഫ്‌സെക്രട്ടറി അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.