ന്യൂഡല്‍ഹി: രാജ്യത്ത് കൂടുതല്‍ കൊവിഡ്-19 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ എല്ലാ പരീക്ഷകളും മാറ്റിവെക്കാന്‍ നിർദ്ദേശം. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്‍റേതാണ് നിര്‍ദ്ദേശം. പരീക്ഷയ്ക്കായി വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വിവിധ ഇടങ്ങളിലേക്ക് യാത്ര നടത്തേണ്ടിവരും. ഇത് രോഗം പടരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. കടുത്ത ജാഗ്രത തുടരുന്ന സാഹചര്യത്തില്‍ പരീക്ഷ നടത്തുന്നത് ഗുണകരമാകില്ലെന്നാണ് വിലയിരുത്തല്‍.
ജെ.ഇ.ഇ പരീക്ഷകളും മാറ്റിവെക്കും. മറ്റ് ബോർഡുകളുടെ പരീക്ഷകളും മാറ്റവെക്കാന്‍ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പരീക്ഷകള്‍ മാര്‍ച്ച് 31ന് ശേഷം നടത്താനാണ് നിര്‍ദ്ദേശം. തിയ്യതി പിന്നീട് അറിയിക്കും. എന്നാല്‍ കേരളത്തിലെ എസ്.എസ്.എല്‍.സി പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമില്ല. സിബിഎസ്ഇ, യു.ജി.സി, എ.ഐ.സി.ടി.ഇ, എന്‍.സി.ടി.ഇ, സി.ബി.എസ്.ഇ, ഡി.ജി എന്‍.ടി.എ, എന്‍.ഐ.ഒ.എസ് ചെയര്‍മാന്‍മാര്‍ക്കാണ് മാനവവിഭവ ശേഷി മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശം.