ബെംഗളൂരു: കർണാടകയിൽ കോവിഡ് സാമൂഹികവ്യാപനം തുടരുന്നതിനിടയിൽ തന്‍റെ ഗ്രാമത്തിൽ ജന്മദിനാഘോഷം നടത്തി ജനതാദൾ നേതാവ്. ശീശപ്പ ബിദാദി എംഎൽഎ സംഘടിപ്പിച്ച പരിപാടിയിൽ നൂറുകണക്കിന് ഗ്രാമീണരും അഭ്യുദയകാംക്ഷികളും പങ്കെടുത്തതായാണ് റിപ്പോർട്ടുകൾ. മൈസൂരു, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നും അതിഥികൾ എത്തിയിരുന്നു.
കൂടാതെ, സഹായികളിലൊരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ക്വാറന്‍റൈന് വിധേയനായ മഗഡി എംഎൽഎ എ മഞ്ജുനാഥും പരിപാടിയിൽ പങ്കെടുത്തിരുന്നു. അതിഥികളിൽ പലരും ഫെയ്സ് മാസ്ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക ഉൾപ്പെടെയുള്ള കൊവിഡ് നിയമങ്ങൾ ലംഘിച്ചതായും റിപ്പോർട്ടുണ്ട്. സംസ്ഥാനത്ത് കൊവിഡ് -19 വ്യാപിക്കുന്നത് നിയന്ത്രിക്കാൻ കൂടുതൽ കർശനമായ നിയമങ്ങൾ ജൂലൈ ഏഴിന് ശേഷം നടപ്പാക്കുമെന്ന് കർണാടക റവന്യൂ മന്ത്രി ആർ. അശോക അറിയിച്ചിരുന്നു.