ന്യൂഡല്‍ഹി: ഹൈദരാബാദില്‍ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തെ അനുകൂലിച്ച് സമാജ്‌വാദി പാര്‍ട്ടി എംപി ജയാ ബച്ചന്‍. വൈകിയെങ്കിലും, സംഭവം പ്രാവര്‍ത്തികമായപ്പോള്‍ നന്നായി നടന്നുവെന്ന് ജയാ ബച്ചന്‍ പ്രതികരിച്ചു.
-
#WATCH Samajwadi Party MP Jaya Bachchan on accused in the rape and murder of the woman veterinarian in Telangana killed in an encounter: Der aaye, durust aaye...der aaye, bohot der aaye.. pic.twitter.com/sWj43eNCud
— ANI (@ANI) December 6, 2019 " class="align-text-top noRightClick twitterSection" data="
">#WATCH Samajwadi Party MP Jaya Bachchan on accused in the rape and murder of the woman veterinarian in Telangana killed in an encounter: Der aaye, durust aaye...der aaye, bohot der aaye.. pic.twitter.com/sWj43eNCud
— ANI (@ANI) December 6, 2019#WATCH Samajwadi Party MP Jaya Bachchan on accused in the rape and murder of the woman veterinarian in Telangana killed in an encounter: Der aaye, durust aaye...der aaye, bohot der aaye.. pic.twitter.com/sWj43eNCud
— ANI (@ANI) December 6, 2019
നേരത്തെ കേസിലെ പ്രതികളെ പരസ്യമായി തല്ലിക്കൊല്ലണമെന്ന് ജയാ ബച്ചന്‍ രാജ്യസഭയില്‍ ആവശ്യപ്പെട്ടിരുന്നു.
ഇന്ന് പുലര്‍ച്ചെയാണ് തെളിവെടുപ്പിനിടെ നാല് പ്രതികളെ പൊലീസ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത്. തെളിവെടുപ്പിനിടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിന് പിന്നാലെ പൊലീസിനെ അനുകൂലിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.