ജമ്മു: ജമ്മു കശ്മീരിലെ ശിശുമരണനിരക്ക് കുറഞ്ഞതായി ഔദ്യോഗിക വക്താവ്. എഎംആർ 52 (2005) ൽ നിന്ന് 22 (2018) ആയി കുറഞ്ഞതായി വെള്ളിയാഴ്ച രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കിൽ പറയുന്നു.
27 ജില്ലകളിലും മറ്റ് ആശുപത്രികളിലും പ്രത്യേക നവജാതശിശു സംരക്ഷണ യൂണിറ്റുകൾ (എസ്എൻസിയു) സ്ഥാപിച്ചു. മൂന്ന് എൻഐസിയു, നവജാത സ്റ്റബിലൈസേഷൻ യൂണിറ്റുകൾ (എൻബിഎസ്‌യു), നവജാത കെയർ കോർണറുകൾ (എൻബിസിസി) എന്നിവ 264 ഡെലിവറി പോയിന്‍റുകളിൽ ദേശീയ ഹെൽത്ത് മിഷന്‍റെ സഹായത്തോടെ സ്ഥാപിച്ചുവെന്നും അധികൃതർ അറിയിച്ചു. കേന്ദ്രഭരണ പ്രദേശത്തെ ശിശുമരണ നിരക്ക് 2022 ഓടെ ഒറ്റ അക്കമായി കുറയ്ക്കുന്നതിന് കർമപദ്ധതി വികസിപ്പിച്ച് വിവിധ തലങ്ങളിൽ നടപ്പാക്കുന്നുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.