ജമ്മു കശ്‌മീര്‍: രാജൗരി ജില്ലയിൽ പാകിസ്ഥാന്‍ നടത്തിയ വെടിവയ്‌പില്‍ ആർമി ജൂനിയർ കമ്മീഷൻഡ് ഓഫീസർ കൊല്ലപ്പെട്ടുവെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. നൗഷെറ സെക്ടറിലെ നിയന്ത്രണ രേഖയിൽ സംശയാസ്പദമായ ചില നീക്കങ്ങൾ സൈന്യത്തിന്‍റെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് അതിർത്തി കടന്ന് വെടിവയ്പ്പ് തുടങ്ങിയതെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. നേരത്തെ, ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ ബലാക്കോട്ട് സെക്ടറിൽ നിയന്ത്രണ രേഖയ്ക്ക് കുറുകെ നിന്ന് പാകിസ്ഥാൻ സൈന്യം വെടിവയ്പ്പ് നടത്തിയിരുന്നു. കശ്മീർ താഴ്‌വരയിലെ കുപ്വാര ജില്ലയിലും നിയന്ത്രണ രേഖയിലും താഴ്‌വരയിലെ പിർ പഞ്ജാലിന് തെക്ക് ഭാഗത്തും പാക്കിസ്ഥാന്‍ വെടിനിർത്തൽ നിയമലംഘനങ്ങൾ നടത്തിയിട്ടുണ്ട്. ഓഗസ്റ്റ് 30ന് നിയന്ത്രണ രേഖയില്‍ ഉണ്ടായ വെടിവപ്പിൽ കരസേനയിലെ ജൂനിയർ കമ്മീഷൻഡ് ഓഫീസർ കൊല്ലപ്പെട്ടിരുന്നു.
അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍; ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു - പാക് വെടിവയ്പിൽ സൈനിക ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു
ആർമി ജൂനിയർ കമ്മീഷൻഡ് ഓഫീസർ കൊല്ലപ്പെട്ടുവെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു