ന്യൂഡല്‍ഹി: ജാമിയ മിലിയ ഇസ്‌ലാമിയ യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ഥികളും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രാജ്യത്ത് വലിയ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ മുന്‍ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ നേതാവും സിപിഐ അംഗവുമായ കനയ്യ കുമാര്‍ വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി എത്തി. വിദ്യാര്‍ഥികള്‍ക്കെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കുചേര്‍ന്ന കനയ്യ കുമാര്‍ പൗരത്വ ഭേദഗതി നിയമത്തെ അപലപിച്ചു.
ബിഹാറിലെ പൂർനിയയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെ ഡല്‍ഹി പൊലീസും യൂണിവേഴ്‌സിറ്റി വിദ്യാർഥികളും തമ്മിൽ ഉണ്ടായ സംഘര്‍ഷത്തെ കൻഹയ്യ വിമർശിച്ചു.
ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ക്ക് മുദ്രാവാക്യം വിളിച്ചു കൊടുക്കുന്ന വീഡിയോ കനയ്യ കുമാര്‍ ട്വിറ്ററില്‍ പങ്കുവെച്ചു. ഭരണ ഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ പട്ടികക്കുമെതിരെ ജനങ്ങള്‍ പ്രതിഷേധിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്‍റെ ട്വീറ്റ്. രാജ്യമെമ്പാടും വിഷയത്തില്‍ വലിയ പ്രതിഷേധമാണ് നടക്കുന്നത്.
-
देश के विद्यार्थियों पर पुलिस के दमन और संविधान एवं ग़रीब विरोधी CAB-NRC के खिलाफ आज पूर्णिया(बिहार) की जनता ने अपनी आवाज बुलन्द की। जनता समझ रही है कि उनके असल सवालों को दबाने के लिए यह सरकार उन्हें नागरिकता सिद्ध करने के लिए सरकारी दफ़्तरों के बाहर लाइनों में लगा देना चाहती है। pic.twitter.com/vFZULxKnhZ
— Kanhaiya Kumar (@kanhaiyakumar) December 16, 2019 " class="align-text-top noRightClick twitterSection" data="
">देश के विद्यार्थियों पर पुलिस के दमन और संविधान एवं ग़रीब विरोधी CAB-NRC के खिलाफ आज पूर्णिया(बिहार) की जनता ने अपनी आवाज बुलन्द की। जनता समझ रही है कि उनके असल सवालों को दबाने के लिए यह सरकार उन्हें नागरिकता सिद्ध करने के लिए सरकारी दफ़्तरों के बाहर लाइनों में लगा देना चाहती है। pic.twitter.com/vFZULxKnhZ
— Kanhaiya Kumar (@kanhaiyakumar) December 16, 2019देश के विद्यार्थियों पर पुलिस के दमन और संविधान एवं ग़रीब विरोधी CAB-NRC के खिलाफ आज पूर्णिया(बिहार) की जनता ने अपनी आवाज बुलन्द की। जनता समझ रही है कि उनके असल सवालों को दबाने के लिए यह सरकार उन्हें नागरिकता सिद्ध करने के लिए सरकारी दफ़्तरों के बाहर लाइनों में लगा देना चाहती है। pic.twitter.com/vFZULxKnhZ
— Kanhaiya Kumar (@kanhaiyakumar) December 16, 2019
പാകിസ്ഥാന്‍ , ബംഗ്ലാദേശ് അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദുക്കള്‍, സിഖുകാര്‍ ബുദ്ധമതക്കാര്‍ ജൈനന്‍മാര്‍, പാര്‍സികള്‍, ക്രിസ്ത്യാനികള്‍ എന്നിവരടങ്ങുന്ന അനധികൃത കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നേടുന്നത് എളുപ്പമാക്കുന്നതിന് 1955 ലെ പൗരത്വ നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള നിയമമാണ് പൗരത്വ ഭേദഗതി നിയമം. ഇന്ത്യന്‍ പൗരത്വത്തിനായി ഇവര്‍ ഇന്ത്യയില്‍ താമസിക്കേണ്ടതിന്‍റെ കുറഞ്ഞ കാലാവധി 11 വര്‍ഷത്തില്‍ നിന്ന് 5 വര്‍ഷമാക്കി കുറക്കുകയുമാണ് ഈ നിയമത്തില്‍.