ETV Bharat / bharat

ജാമിയ മിലിയ സംഘര്‍ഷം: കോളജില്‍ കയറിയത് വിദ്യാർഥികളെ രക്ഷിക്കാനെന്ന് പൊലീസ്

പൗരത്വ ഭേദഗതി നിയമത്തിനെതിരായി നടന്ന പ്രതിഷേധത്തിൽ വിദ്യാർഥികളെ ആക്രമിച്ച പൊലീസിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയുടെ വാദത്തിലാണ് പൊലീസ് മറുപടി നല്‍കിയത്.

Jamia violence  Jamia Millia Islamia University  Delhi Police  Rajat Goyal  Delhi Police Act  നിരപരാധികളായ വിദ്യാർഥികളെ രക്ഷിക്കാൻ  ജാമിയ മിലിയ  ജാമിയ മിലിയ പ്രതിഷേധം  ജാമിയ മിലിയ സമരം  പൗരത്വ ഭേദഗതി നിയമം  ദേശീയ പൗരത്വ രജിസ്റ്റർ  ജാമിയ മിലിയ ഇസ്‌ലാമിയ യൂണിവേഴ്‌സിറ്റി  ഡൽഹി പൊലീസ്  സി.എ.എ- എന്‍.ആര്‍.സി വിരുദ്ധ സമരം  ഡൽഹി കോളജ് സമരം പുതിയ വാർത്ത  citizenship amendment act latest news etv
ജാമിയ മിലിയ
author img

By

Published : Mar 17, 2020, 5:01 AM IST

ന്യൂഡല്‍ഹി: ജാമിയ മിലിയ ഇസ്‌ലാമിയ യൂണിവേഴ്‌സിറ്റി സംഘര്‍ഷത്തിനിടെ വിദ്യാര്‍ഥികളെ മര്‍ദിച്ച സംഭവത്തില്‍ വിശദീകരണവുമായി പൊലീസ്. നിരപരാധികളായ വിദ്യാർഥികളെ രക്ഷിക്കാനാണ് കാമ്പസിനുള്ളിൽ പ്രവേശിച്ചതെന്ന് ഡൽഹി പൊലീസ് പറഞ്ഞു. ഡിസംബർ 15ന് യൂണിവേഴ്‌സിറ്റിയിൽ നടന്ന സി.എ.എ- എന്‍.ആര്‍.സി വിരുദ്ധ സമരത്തിനിടയിൽ കോളജിനകത്ത് പ്രവേശിക്കാൻ തങ്ങള്‍ നിർബന്ധിതരായെന്ന് പൊലീസ് കോടതിയെ അറിയിച്ചു. കാമ്പസിനകത്തുണ്ടായിരുന്ന പ്രക്ഷോഭക്കാർ പൊലീസിനും പൊതുജനങ്ങൾക്കും നേരം കല്ലെറിഞ്ഞുവെന്നും നിരപരാധികളായ വിദ്യാർഥികൾ അതിനകത്ത് കുടുങ്ങിക്കിടക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമത്തിനെതിരായി നടന്ന പ്രതിഷേധത്തിൽ വിദ്യാർഥികളെ ആക്രമിച്ച പൊലീസിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയുടെ വാദത്തിലാണ് പൊലീസ് മറുപടി നല്‍കിയത്.

സി.എ.എ- എന്‍.ആര്‍.സിക്കെതിരെ ജാമിയ മിലിയയിലെ പൂർവ വിദ്യാർഥികളും പുറത്തുനിന്നുള്ളവരും വലിയ സംഘങ്ങളായി ചേർന്ന് അന്നത്തെ ദിവസം സമരം നടത്തി. അക്രമികൾ കാമ്പസിലെ ബൾബുകൾ അടിച്ചു തകർത്തുവെന്നും പൊലീസ് വ്യക്തമാക്കി. അക്രമികളെ കൂട്ടത്തിൽ നിന്ന് തിരിച്ചറിയാൻ പ്രയാസമായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. അതേസമയം, ലൈബ്രറിയില്‍ പഠിച്ചുകൊണ്ടിരുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെ യാതൊരു പ്രകോപനവും കൂടാതെയായിരുന്നു പൊലീസിന്‍റെ ആക്രമണമുണ്ടായതെന്നാണ് വിദ്യാര്‍ഥികളുടെ പക്ഷം. ഡിസംബറിൽ നടന്ന പ്രതിഷേധത്തിന്‍റെ ഭാഗമായി പ്രക്ഷോഭകരും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി വിദ്യാർഥികൾക്കാണ് പരിക്കേറ്റത്. വിദ്യാര്‍ഥികളില്‍ നിന്നും പൊലീസിന് നേരെ കല്ലേറുണ്ടായപ്പോഴാണ് സർവകലാശാലയ്‌ക്ക് അകത്ത് പ്രവേശിച്ചതെന്നാണ് പൊലീസിന്‍റെ വാദം. എന്നാൽ, പൊലീസ് ക്യാമ്പസിനകത്ത് അതിക്രമിച്ചു കടക്കുകയായിരുന്നുവെന്ന് വിദ്യാര്‍ഥികളും ആരോപിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.