ജമ്മു കശ്മീരിലെ വിഘടനവാദ സംഘടനയായജമാ അത്തെ ഇസ്ലാമി കശ്മീരിനെകേന്ദ്രസര്‍ക്കാര്‍ നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. യുഎപിഎ പ്രകാരമാണ് നടപടി. ഭീകരസംഘടനകളുമായി ജമാ അത്തെ ഇസ്ലാമിക്ക്ബന്ധമുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിന്‍റെ വിജ്ഞാപനത്തില്‍ വിശദമാക്കുന്നു. സംഘടനയുമായി ബന്ധമുള്ള 30ല്‍ അധികം പേരെ കേന്ദ്ര അന്വേഷണ ഏജൻസികള്‍ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ജമാ അത്തെ ഇസ്‍ലാമി നേതാവ് ഡോ അബ്ദുള്‍ ഹമീദ് ഫയസ്, വക്താവ് സാഹിദ് അലി, മുന്‍ ജനറല്‍ സെക്രട്ടറി ഗുലാം ക്വാദിര്‍ ലോണ്‍ എന്നിവരടക്കമാണ് അറസ്റ്റിലായിട്ടുള്ളത്. അനന്തനാഗ്, ദയാല്‍ഗാം, പഹല്‍ഗാം, ട്രാല്‍ എന്നിവിടങ്ങളില്‍ നിന്നും നിരവധിപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കശ്മീരില്‍ നടക്കുന്ന ഭീകരപ്രവര്‍ത്തനങ്ങളില്‍ സംഘടനയുടെപങ്ക് വ്യക്തമാണെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ആരോപിക്കുന്നു. എന്നാല്‍ പ്രദേശത്ത് അനിശ്ചിതത്വം സൃഷ്ടിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്ന് ജമാ അത്തെ ഇസ്ലാമി അവകാശപ്പെട്ടു.
അതേസമയം, കശ്മീരിലും പത്ത് ശതമാനം സാമ്പത്തിക സംവരണം ബാധകമാക്കാന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവില്‍ നിയന്ത്രണരേഖയില്‍താമസിക്കുന്നവര്‍ക്ക് ഉണ്ടായിരുന്ന പ്രത്യേക സംവരണം രാജ്യാന്തര അതിര്‍ത്തിയില്‍ താമസിക്കുന്നവര്‍ക്കും നല്‍കാനും തീരുമാനിച്ചു.