റാഫേല്‍ വിഷയത്തില്‍ രാഹുല്‍ഗാന്ധിയുടെ പ്രസംഗങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള വിരോധത്തില്‍നിന്ന് ഉടലെടുത്തവയാണെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി. പരീക്ഷയില്‍ തോറ്റ വിദ്യാര്‍ഥിക്ക് ഒന്നാം സ്ഥാനക്കാരനോട് വെറുപ്പ് തോന്നുക സ്വാഭാവികമാണ്. ഭരണഘടനാ സ്ഥാപനങ്ങള്‍ തകര്‍ക്കുന്നവരില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കാന്‍ സമയമായിരിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് ജെയ്റ്റ്ലി കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചത്.
നെഹ്രുവും ഇന്ധിരാഗാന്ധിയും അടക്കമുള്ളവര്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍മാരോട് സ്ഥാനമൊഴിയാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അത്തരത്തിലുള്ളതൊന്നും അടുത്തിടെ നടന്നിട്ടില്ല. അതിര്‍ത്തി കടന്നുള്ള മിന്നലാക്രമണത്തെ ആദ്യം എതിര്‍ത്ത കോണ്‍ഗ്രസ് പിന്നീട് അത് സാധാരണ നടക്കുന്നതാണെന്ന് അഭിപ്രായപ്പെട്ടു. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ക്ക് എതിരെയുള്ള നീക്കം തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ളതാണ്. കോണ്‍ഗ്രസ് പാര്‍ട്ടി ഓരോ വിഷയത്തിലും വ്യത്യസ്ത നിലപാടുകളാണ് സ്വീകരിക്കുന്നത്. കേരളത്തില്‍ പരസ്യമായി കശാപ്പ് നടത്തുകയും മധ്യപ്രദേശില്‍ ഗോവധത്തിനെതിരെ ദേശസുരക്ഷാ നിയമം ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന് ജെയ്റ്റ്‌ലി ആരോപിച്ചു.
ജെ.എന്‍.യു സംഘവുമായി രാഹുല്‍ തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. അര്‍ബന്‍ നക്‌സലുകളെ കോടതിയിലടക്കം സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് മുന്‍നിരയിലുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തി.
ജയ്റ്റ്ലിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
- " class="align-text-top noRightClick twitterSection" data="">