ന്യൂഡൽഹി: ഇന്ത്യയും പുതിയ ലോകവും എന്ന വിഷയത്തിൽ യുകെയിൽ നടക്കുന്ന ഇന്ത്യാ ഗ്ലോബൽ വീക്ക് ഉച്ചകോടി വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ നയിക്കും. കൊവിഡ് മഹാമാരിക്ക് ശേഷമുണ്ടാകുന്ന വെല്ലുവിളികളെ മനസിലാക്കുന്നതിനും പകർച്ചവ്യാധിക്ക് ശേഷമുള്ള ലോകത്ത് പുനർനിർമിക്കുന്നതിനും ആവശ്യമായ ചർച്ചകൾ ഉച്ചകോടിയിൽ നടക്കും. ജൂലൈ 9 മുതൽ 11 വരെയാണ് സമ്മേളനം. എസ് ജയ്‌ശങ്കറിനെ കൂടാതെ റെയിൽവേ വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ, ഐക്യരാഷ്ട്രസഭയിൽ അടുത്തിടെ വിരമിച്ച ഇന്ത്യൻ പ്രതിനിധി സയ്യിദ് അക്ബറുദ്ദീൻ, ശശി തരൂർ തുടങ്ങിയവർ പങ്കെടുക്കും.
യുകെയിൽ നടക്കുന്ന ഇന്ത്യാ ഗ്ലോബൽ വീക്ക് ഉച്ചകോടി വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ നയിക്കും - ന്യൂഡൽഹി
ജൂലൈ 9 മുതൽ 11 വരെയാണ് സമ്മേളനം