ETV Bharat / bharat

ഖത്തർ വിദേശകാര്യ മന്ത്രിയുമായി ഫോൺ സംഭാഷണം നടത്തി എസ് ജയശങ്കർ - COVID

കൊവിഡ്‌ പ്രതിരോധത്തിൽ‌ ഇന്ത്യക്ക്‌ തന്ന പിൻതുണയ്‌ക്ക്‌ ഖത്തർ വിദേശകാര്യ മന്ത്രിയോട്‌ നന്ദി അറിയിച്ചതായി എസ് ജയശങ്കര്‍ അറിയിച്ചു. അദ്ദേഹവുമായി നേരിട്ട്‌ കൂടികാഴ്‌ച്ച നടത്തുന്നതിനായി കാത്തിരിക്കുന്നുവെന്നും എസ് ജയശങ്കര്‍ ട്വീറ്റ് ചെയ്തു

ഖത്തർ വിദേശകാര്യ മന്ത്രി  എസ് ജയശങ്കർ  COVID  Jaishankar thanks Qatar Foreign Minister
ഖത്തർ വിദേശകാര്യ മന്ത്രിയുമായി ഫോൺ സംഭാഷണം നടത്തി എസ് ജയശങ്കർ
author img

By

Published : Dec 10, 2020, 5:02 PM IST

ന്യൂഡൽഹി: ഖത്തർ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ താനിയുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ വ്യാഴാഴ്ച ടെലിഫോൺ സംഭാഷണം നടത്തി. കൊവിഡ്‌ പ്രതിരോധത്തിൽ‌ ഇന്ത്യക്ക്‌ തന്ന പിൻതുണയ്‌ക്ക്‌ ഖത്തർ വിദേശകാര്യ മന്ത്രിയോട്‌ നന്ദി അറിയിച്ചതായി എസ് ജയശങ്കര്‍ അറിയിച്ചു. അദ്ദേഹവുമായി നേരിട്ട്‌ കൂടികാഴ്‌ച്ച നടത്തുന്നതിനായി കാത്തിരിക്കുന്നുവെന്നും എസ് ജയശങ്കര്‍ ട്വീറ്റ്‌ ചെയ്‌തു.

ഡിസംബർ എട്ടിന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഖത്തർ ഷെയ്‌ക്ക്‌‌ അമീർ തമീമും തമ്മിൽ ടെലിഫോൺ സംഭാഷണം നടത്തിയിരുന്നു. ഇതിലൂടെ ഖത്തർ ഇൻവെസ്റ്റ്‌മെന്‍റ്‌ അതോറിറ്റി (ക്യുഐഎ) ഇന്ത്യയിലേക്ക് നിക്ഷേപം കൂടുതൽ സുഗമമാക്കുന്നതിന് പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാൻ തീരുമാനമെടുത്തിരുന്നു. വരാനിരിക്കുന്ന ഖത്തർ ദേശീയ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അമീറിന് ആശംസകൾ അറിയിച്ചിരുന്നുവെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.